ഡീസലിന് കർണാടകത്തിൽ കേരളത്തേക്കാൾ 7 രൂപ കുറവ്

തിരുവനന്തപുരം: കർണാടകയിൽ ഡീസലിന് കേരളത്തേക്കാൾ 7 രൂപ കുറവാണ്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് നിർദേശിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഈ തീരുമാനത്തിലൂടെ കെഎസ്ആർടിസിക്ക് പ്രതിമാസ ലാഭം 3.15 ലക്ഷം രൂപയാണ്.

മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഈ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില. കർണാടകയിൽ ഇത് 87.36 രൂപ. കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യുവൽ കാർഡും കെഎസ്ആർടിസി നൽകിയിട്ടുണ്ട്. ഓയിൽ കമ്പനികൾ ഈ കാർഡ് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts