കാർക്കള മണ്ഡലത്തിൽ മത്സരിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് 

ബെംഗളൂരു: ഉഡുപി ജില്ലയിലെ കാര്‍ക്കള മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുകയെന്ന് മുതലിക് പറഞ്ഞു. സേന പ്രവര്‍ത്തകരുടെ ആവശ്യവും അഭിലാഷവുമാണ് തന്റെ സ്ഥാനാര്‍ഥിത്വം. വന്‍ അഴിമതികളുടേയും അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നതിന്റേയും വിവരങ്ങളാണ് വിവിധ മേഖലകള്‍ സന്ദര്‍ശിച്ച്‌ ജനസമ്പര്‍ക്കം നടത്തിയപ്പോള്‍ മനസിലാക്കാനായത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാവും തന്റേത്. താനോ സേനയോ ബിജെപിക്ക് എതിരല്ല. എന്നാല്‍ ആ പാര്‍ടിയുടെ ചില നേതാക്കള്‍ക്ക് എതിരാണ്. തന്നെ അവഹേളിക്കുകയും സേന പ്രവര്‍ത്തകരെ കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തവരെ മറക്കില്ലെന്ന് മുത്തലിഖ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts