ബെംഗളൂരുവിലേക്ക് ടെസ്‌ല വന്നതിനു കാരണമിതാണ്

ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ബെംഗളൂരുവില്‍ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു.

അര ഡസനിലധികം ഓട്ടോമോട്ടീവ് കമ്പനികളുള്ള ബെംഗളൂരു രാജ്യത്തെ സാങ്കേതിക, ഗവേഷണവികസന കേന്ദ്രങ്ങളുടെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നാണ്.

മെഴ്‌സിഡസ് ബെന്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, കോണ്ടിനെന്റല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബോഷ്, ഡെല്‍ഫി, വോള്‍വോ എന്നിവയ്ക്ക് ബെംഗളൂരുവില്‍ ഗവേഷണവികസന യൂണിറ്റുകള്‍ ഉണ്ട്.

മഹീന്ദ്ര ഇലക്‌ട്രിക്, ആതര്‍ എനര്‍ജി, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്നിവയുള്‍പ്പെടെ 45 ലധികം ഇലക്‌ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ബെംഗളൂരുവിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ഇവയില്‍ പലതും ഇരുചക്രവാഹനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇലക്‌ട്രിക് ഇരുചക്ര വാഹനം നിര്‍മ്മിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഓല ഇലക്‌ട്രിക് ബെംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ വിപുലമായ ഐടി, എഞ്ചിനീയറിംഗ് ടാലന്റ് പൂളില്‍ നിന്ന് പ്രയോജനം നേടാനുള്ള ടെസ്‌ലയുടെ ഉദ്ദേശ്യത്തെ ഇത് സൂചിപ്പിക്കുന്നു.

യുഎസ്, യൂറോപ്പ്, ചൈന എന്നിവടങ്ങളിലുമുള്ള ഓട്ടോ കമ്പനികള്‍ ഇന്ത്യയിലെ ആര്‍&ഡി സെന്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.

ബെംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഹുബ്ലിയിലും ധാര്‍വാഡിലും ലിഥിയം അയണ്‍ സെല്‍, ബാറ്ററി നിര്‍മാണ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഇലക്‌ട്രിക് വാഹന കേന്ദ്രം സ്ഥാപിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ 3 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു.

സ്റ്റാമ്ബ് ഡ്യൂട്ടിക്ക് 100 ശതമാനം ഇളവ്, ഭൂമി വികസന ഫീസ് തിരിച്ചടവ്, നിക്ഷേപ പ്രമോഷന്‍ സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങളും സംസ്ഥാനം നല്‍കുന്നു.

2020ല്‍, ടെസ്‌ല അതിന്റെ ഇലക്‌ട്രിക് കാറുകളുടെ വില്പന വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരിയുടെ വിലയില്‍ 740 ശതമാനം വര്‍ധനവ് നേടുകയും ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന സ്ഥാപനമായി മാറുകയും ചെയ്തു.

ഇന്ത്യയില്‍ തങ്ങളുടെ വരവറിയിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ബെംഗളൂരുവില്‍ പ്രശസ്തമായ യുബി സിറ്റി സമുച്ചയത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് റെജിസ്ട്രർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us