ജിഗനിയൽ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് കാബ് ഡ്രൈവർ മരിച്ചു

ബെംഗളൂരു: ജിഗനിയൽ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് കാബ് ഡ്രൈവർ മരിച്ചു. ജിഗനി ശ്രീരാംപുര സ്വദേശി രമേഷ്(36) ആണ് കൊല്ലപ്പെട്ടത്.

രമേഷിന്റെ ഭാര്യ കലാവതിയുമായി ബന്ധമുണ്ടായിരുന്ന മുനിയപ്പ(37)യാണ് വെടിവെച്ചത്. മുനിയപ്പയെയും സഹായി കൃഷ്ണമൂർത്തിയെയും കലാവതി(29)യെയും പോലീസ് അറസ്റ്റുചെയ്തു.

ഏതാനും മാസംമുമ്പ് കലാവതി മുനിയപ്പയ്ക്കൊപ്പം ഒളിച്ചോടിയിരുന്നതായി പോലീസ് അന്വേഷണത്തിൽ മനസ്സിലായി. രമേഷ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് തിരിച്ചെത്തിയത്. ട്രാവൽ ഏജൻസി ഉടമയാണ് മുനിയപ്പ.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

സുഹൃത്തുക്കളോടൊപ്പം ദസറ ആഘോഷിച്ച മുനിയപ്പയെ മുൻവൈരാഗ്യത്തിന്റെപേരിൽ രമേഷ് അസഭ്യം പറഞ്ഞു. സുഹൃത്തുക്കളാണ് രമേഷിനെ പിടിച്ചുമാറ്റിയത്. തുടർന്ന് രാത്രി 10.30-ഓടെ മുനിയപ്പയുടെ വീടിനുമുമ്പിലൂടെ നടന്നുപോയ രമേഷിനെ വെടിവെക്കുകയായിരുന്നു.

പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ജിഗനി പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കുമാറ്റി. തിങ്കളാഴ്ചയായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts