മൈസൂരു ദസറയ്ക്ക് സമാപനമായതോടെ ആനകൾക്ക് ഇനി വിശ്രമകാലം

ബെംഗളൂരു: ജംബു സവാരിയിൽ പങ്കെടുത്ത ആനകൾക്ക് ആചാരപരമായ യാത്രയയപ്പു നൽകി. ആനകളുടെ ദേഹത്തുവരച്ച ചിത്രങ്ങളും മറ്റും ബുധനാഴ്ച രാവിലെ കഴുകിക്കളഞ്ഞു. ആനകളെ കുടകിലേക്കു കൊണ്ടുപോകും.

ആനപ്പാപ്പാൻമാർക്ക് വിഭവസമൃദ്ധമായ സദ്യയും ഉപഹാരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. ദസറ ആഘോഷങ്ങളെത്തുടർന്ന് നഗരത്തിലുണ്ടായ മാലിന്യം നീക്കുന്ന ജോലികൾ ആരംഭിച്ചു.

ചാമരാജ വോഡയാർ സർക്കിൾ, കെ.ആർ. സർക്കിൾ, സയ്യാജി റാവു റോഡ്, ബാംബൂ ബസാർ റോഡ്, മൗലാന അബ്ദുൾകലാം ആസാദ് സർക്കിൾ, ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ കുന്നുകൂടിയ മാലിന്യം നീക്കുന്ന തിരക്കിലായിരുന്നു ബുധനാഴ്ച രാവിലെ മുതൽ പൗരകാർമികർ. ദസറ ആഘോഷം വിജയകരമായി പൂർത്തിയാക്കിയതിൽ ജില്ലാ ചുമതലയുള്ള മന്ത്രി വി. സോമണ്ണ നന്ദി അറിയിച്ചു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

സുഗമമായ നടത്തിപ്പിന് പോലീസും ജില്ലാ ഭരണകൂടവും അക്ഷീണം പരിശ്രമിച്ചെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും സഹകരിച്ചതു കൊണ്ടാണ് ആഘോഷം വിജയകരമായതെന്നും ചെറിയ പിശകുകൾ അടുത്ത വർഷത്തെ ദസറയ്ക്കുമുമ്പായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts