കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കും!!

കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ചിത്രവുമായി മുന്നോട്ട് പോകുമെന്ന്  നടി ഡിനി ഡാനിയേല്‍. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്‍റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുമെന്നു വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. കൂടത്തായ് എന്ന ടൈറ്റില്‍ പുറത്തിറക്കിയതായും ഔദ്യോഗിക ജോലികള്‍ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരംത്തിന്‍റെ പ്രതികരണം. ‘കൂടത്തായ്’ ഒരു മത്സര ചിത്രമല്ലെന്നും മുന്‍വിധികളില്ലാതെ നല്ലൊരു സിനിമയായി അതിനെ സമീപിക്കണമെന്നുമാണ് ഡിനി പറയുന്നത്. 1966ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കി രണ്ട് നിര്‍മ്മാണ ബാനറുകളില്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയെന്നും…

Read More

ഏഴു തലയുള്ള സർപ്പം പൊഴിച്ച ഫണം കണ്ടെത്തി;കനക്പുരയിലേക്ക് ഭക്തജനപ്രവാഹം!

ബെംഗളൂരു : 7 തലയുള്ള സർപ്പം പൊഴിച്ച ഫണം കണ്ടെത്തി, കനക് പുരയിലെ മാരിഗൗഡന ദൊഡ്ഡിയിലാണ് സംഭവം. നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തിന് സമീപം ഒരു ക്ഷേത്രവും ഉണ്ട് എന്നത് ജനങ്ങളുടെ ആശ്ചര്യവും വർദ്ധിപ്പിച്ചു.പുരാണങ്ങളിലും മിത്തുകളിലുമുള്ള സർപ്പത്തിന് സമാനമാണ് എന്ന് പലരും വിശ്വസിച്ചു. ലോക്കൽ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വാർത്ത വന്നതോടെ നൂറ് കണക്കിന് ആളുകൾ സംഭവസ്ഥലത്തേക്ക് ഒഴുകി. ചിലർ മഞ്ഞളും കുങ്കുമവും ഒഴുക്കി. ഏകദേശം 6 മാസം മുൻപ് ഇത്തരത്തിലുള്ള ഫണം ഇവിടെ കണ്ടെത്തുകയും തുടർന്ന് ഒരു…

Read More

റോയിയെ ജോളി കൊല്ലാനുള്ള നാലു കാരണങ്ങള്‍; വിശദാംശങ്ങള്‍ പുറത്ത്!

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്ത്!അപേക്ഷയില്‍ റോയിയെ ജോളി കൊല്ലാനുള്ള നാലു കാരണങ്ങള്‍ പൊലീസ് വിശദീകരിച്ചിട്ടുണ്ട്. റോയിയുടെ അമിത മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധത്തെ എതിര്‍ത്തത് കൂടാതെ സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം ഇവയാണ് റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളായി പൊലീസ് പറയുന്നത്. മാത്രമല്ല ജോളി കൊലപാതകം നടത്തിയത് രണ്ടും മൂന്നും പ്രതികളുടെ അറിവോടെയാണെന്ന് മൊഴി നല്‍കിയതായും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മൂന്ന്‍…

Read More

മുന്‍ ഉപമുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

ബെംഗളൂരു: കർണാടക നിയമസഭയുടെ മൂന്നു ദിവസത്തെ ശൈത്യകാല സമ്മേളനം നടക്കാനിരിക്കെയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയത്. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജിലും ആദായനികുതി വകുപ്പ്  റെയ്ഡ് ചെയ്തു. പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിൽ റെയഡ് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മുൻ കേന്ദ്രമന്ത്രി ആർ.എൽ. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ…

Read More

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ തന്നെ, പാർട്ടിക്കകത്ത് ഉയർന്ന എതിർപ്പുകൾ വിജയിച്ചില്ല

ബെംഗളൂരു: സംസ്ഥാനഘടകത്തിലെ ഒരുവിഭാഗം നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ് സിദ്ധരാമയ്യയെ നാമനിർദേശംചെയ്തത്. നിയമസഭയിലെ പ്രതിപക്ഷനേതാവായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് കേന്ദ്രനേതൃത്വം നിശ്ചയിച്ചു. സംസ്ഥാനത്തെ 60-ഓളം മുതിർന്ന നേതാക്കളിൽനിന്ന്‌ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മധുസൂദൻ മിസ്ട്രി അഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുത്തത്. മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, ജി. പരമേശ്വര എന്നിവരെയും പ്രതിപക്ഷനേതൃസ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നു. എന്നാൽ, എം.എൽ.എ.മാരിൽ ഭൂരിഭാഗംപേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു. കോൺഗ്രസ് നിയമസഭാകക്ഷിനേതാവും സിദ്ധരാമയ്യയാണ്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ വീണശേഷം പാർട്ടിക്കകത്ത് സിദ്ധരാമയ്യയ്ക്കെതിരേ നടന്ന നീക്കങ്ങളെല്ലാം ഇതോടെ പരാജയപ്പെട്ടു. അടുത്ത…

Read More

ജിഗനിയൽ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് കാബ് ഡ്രൈവർ മരിച്ചു

ബെംഗളൂരു: ജിഗനിയൽ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് കാബ് ഡ്രൈവർ മരിച്ചു. ജിഗനി ശ്രീരാംപുര സ്വദേശി രമേഷ്(36) ആണ് കൊല്ലപ്പെട്ടത്. രമേഷിന്റെ ഭാര്യ കലാവതിയുമായി ബന്ധമുണ്ടായിരുന്ന മുനിയപ്പ(37)യാണ് വെടിവെച്ചത്. മുനിയപ്പയെയും സഹായി കൃഷ്ണമൂർത്തിയെയും കലാവതി(29)യെയും പോലീസ് അറസ്റ്റുചെയ്തു. ഏതാനും മാസംമുമ്പ് കലാവതി മുനിയപ്പയ്ക്കൊപ്പം ഒളിച്ചോടിയിരുന്നതായി പോലീസ് അന്വേഷണത്തിൽ മനസ്സിലായി. രമേഷ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് തിരിച്ചെത്തിയത്. ട്രാവൽ ഏജൻസി ഉടമയാണ് മുനിയപ്പ. സുഹൃത്തുക്കളോടൊപ്പം ദസറ ആഘോഷിച്ച മുനിയപ്പയെ മുൻവൈരാഗ്യത്തിന്റെപേരിൽ രമേഷ് അസഭ്യം പറഞ്ഞു. സുഹൃത്തുക്കളാണ് രമേഷിനെ പിടിച്ചുമാറ്റിയത്. തുടർന്ന് രാത്രി 10.30-ഓടെ മുനിയപ്പയുടെ വീടിനുമുമ്പിലൂടെ നടന്നുപോയ രമേഷിനെ വെടിവെക്കുകയായിരുന്നു.…

Read More

മൈസൂരു ദസറയ്ക്ക് സമാപനമായതോടെ ആനകൾക്ക് ഇനി വിശ്രമകാലം

ബെംഗളൂരു: ജംബു സവാരിയിൽ പങ്കെടുത്ത ആനകൾക്ക് ആചാരപരമായ യാത്രയയപ്പു നൽകി. ആനകളുടെ ദേഹത്തുവരച്ച ചിത്രങ്ങളും മറ്റും ബുധനാഴ്ച രാവിലെ കഴുകിക്കളഞ്ഞു. ആനകളെ കുടകിലേക്കു കൊണ്ടുപോകും. ആനപ്പാപ്പാൻമാർക്ക് വിഭവസമൃദ്ധമായ സദ്യയും ഉപഹാരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. ദസറ ആഘോഷങ്ങളെത്തുടർന്ന് നഗരത്തിലുണ്ടായ മാലിന്യം നീക്കുന്ന ജോലികൾ ആരംഭിച്ചു. ചാമരാജ വോഡയാർ സർക്കിൾ, കെ.ആർ. സർക്കിൾ, സയ്യാജി റാവു റോഡ്, ബാംബൂ ബസാർ റോഡ്, മൗലാന അബ്ദുൾകലാം ആസാദ് സർക്കിൾ, ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ കുന്നുകൂടിയ മാലിന്യം നീക്കുന്ന തിരക്കിലായിരുന്നു ബുധനാഴ്ച രാവിലെ മുതൽ…

Read More

കർണാടക നിയമസഭയിൽ സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക്!!

ബെംഗളൂരു: കർണാടക നിയമസഭയിൽ സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക്. ഇന്ന് ശീതകാലസമ്മേളനം  തുടങ്ങാനിരിക്കെ, സഭാനടപടികൾ പകർത്തുന്നതിനാണ് നിയമസഭാസ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സ്പീക്കറുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ഭരണകക്ഷിയായ ബി.ജെ.പി.യിലും പ്രതിഷേധമുണ്ട്. “നിയമസഭയിൽ ക്യാമറ നിരോധിച്ചിരിക്കയാണ്. നടപടികൾ നിയമസഭ റെക്കോഡ് ചെയ്യും. സ്വകാര്യചാനലുകൾക്ക് ആവശ്യമായ വീഡിയോദൃശ്യങ്ങൾ നിയമസഭയിൽനിന്ന്‌ ലഭിക്കും” -സ്പീക്കർ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് സഭയ്ക്കുള്ളിൽ പ്രവേശിക്കാം. എന്നാൽ, സ്വകാര്യചാനൽക്യാമറകൾ അനുവദിക്കില്ല. സഭാനടപടികൾ ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്താനും പാടില്ല. ലോക്‌സഭയിലും രാജ്യസഭയിലും സ്വകാര്യചാനലുകളെ വീഡിയോ പകർത്താൻ അനുവദിക്കാറില്ലെന്നും സ്പീക്കർ വിശദീകരിച്ചു.…

Read More
Click Here to Follow Us