മുന്‍ ഉപമുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

ബെംഗളൂരു: കർണാടക നിയമസഭയുടെ മൂന്നു ദിവസത്തെ ശൈത്യകാല സമ്മേളനം നടക്കാനിരിക്കെയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയത്.

മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജിലും ആദായനികുതി വകുപ്പ്  റെയ്ഡ് ചെയ്തു.

പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിൽ റെയഡ് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

മുൻ കേന്ദ്രമന്ത്രി ആർ.എൽ. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റ് കോൺഗ്രസ് നേതാക്കളുടെയും സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.

റെയ്ഡിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. റെയ്ഡുകൾ രാഷ്ട്രീയ താത്പര്യങ്ങളുടെ പുറത്തുള്ളതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കർണാടകയിലെ കോൺഗ്രസ് നേതാക്കളെ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts