നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ബെംഗളൂരു: ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള സമയപരിധി അടുത്തിരിക്കെ, നികുതിദായകരെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ സൈബർ തട്ടിപ്പ് സജീവമാകുന്നു. ആദായനികുതി വകുപ്പിന്റേതെന്ന വ്യാജേന സന്ദേശങ്ങളും വ്യാജ പി.ഡി.എഫ് അല്ലെങ്കിൽ എക്സിക്യൂട്ടബിൾ ഫയലുകളും അയച്ചാണ് തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങളും ഒ.ടി.പി.കളും ചോർത്തുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 271(1)(c) പ്രകാരം അക്കൗണ്ടിൽ പൊരുത്തക്കേട് കണ്ടെത്തിയെന്നും 72 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി ‘ITD.zip’ എന്ന പേരിലുള്ള ഫയലുകളാണ് സന്ദേശങ്ങൾക്കൊപ്പം അയക്കുന്നത്.

ഈ ഫയലുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുന്നതോടെ ആൻഡ്രോയിഡ് ഫോണുകളിൽ ഹാനികരമായ ‘മാൽവെയർ’ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇത് ഫോണിലെത്തുന്ന ബാങ്കിങ് ഒ.ടി.പി.കളും എസ്.എം.എസ്.കളും രഹസ്യ പാസ്‌വേഡുകളും തട്ടിപ്പുകാരുടെ കൈകളിലെത്തിക്കുന്നു. കൂടാതെ, വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പോർട്ടലുകൾ സൃഷ്ടിച്ച് പാൻ, മറ്റ് വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയും ഇവർ കൈക്കലാക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെ വിശ്വസിക്കരുതെന്ന് പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

സൈബർ വിദഗ്ധർ നൽകുന്ന മുൻകരുതലുകൾ:

വാട്‌സ്ആപ്പിൽ അറിയിപ്പുകൾ വരില്ല: ആദായനികുതി വകുപ്പ് ഒരിക്കലും വാട്‌സ്ആപ്പ് വഴിയോ വ്യക്തിഗത സന്ദേശങ്ങൾ വഴിയോ ഔദ്യോഗിക അറിയിപ്പുകൾ അയക്കാറില്ലെന്ന് വ്യക്തമായി മനസ്സിലാക്കുക.

ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക: തട്ടിപ്പുകൾ ഒഴിവാക്കാൻ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിങ് പോർട്ടൽ (incometax.gov.in) വഴി മാത്രം കാര്യങ്ങൾ പരിശോധിക്കുക. ലഭിക്കുന്ന നോട്ടീസുകളുടെ നിജസ്ഥിതി ‘DIN’ (ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ) വഴി ഉറപ്പുവരുത്താവുന്നതാണ്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക: വാട്‌സ്ആപ്പിലോ മറ്റ് മെസേജിങ് ആപ്പുകളിലോ ലഭിക്കുന്ന ZIP, EXE തുടങ്ങിയ ഫയലുകളും അജ്ഞാത ലിങ്കുകളും ഒരു കാരണവശാലും തുറക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

ഉടൻ പരാതിപ്പെടുക: ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts