ബെംഗളൂരു നഗരത്തിൽ മൊത്തം 72.3 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരത്തിലുണ്ടാകുന്ന അപകടങ്ങളിൽ 60 ശതമാനം ഇരുചക്ര വാഹനങ്ങളാണ് ഉൾപ്പെടുന്നത്. പൊതുഗതാഗത മേഖലയിൽ നമ്മ മെട്രോയും ബിഎംടിസിയും നഗരത്തിൽ സർവീസ് നടത്തുമ്പോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതിനാൽ ഗതാഗതകുരുക്കിന് കുറവൊന്നുമില്ല. ബിഎംടിസിയിൽ പ്രതിദിനം അൻപത് ലക്ഷം പേരും മെട്രോയിൽ നാല് ലക്ഷം പേരുമാണ് യാത്ര ചെയ്യുന്നത്.
ഇരുചക്രവാഹന റജിസ്ട്രേഷനില് നമ്മ ബെംഗളൂരു ഡല്ഹിക്ക് പിന്നിലായി രണ്ടാമത്
