പട്ന സ്വദേശിയും ബെംഗളൂരുവിൽ ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാബിനെ ഡിസംബർ 18നാണ് കാണാതായത്. കാറുമായി വീട്ടിൽ നിന്നിറങ്ങിയ അജിതാബിന്റെ മൊബൈൽഫോൺ വൈറ്റ്ഫീൽഡിനു സമീപത്തെ ഗുൻജൂരിൽ വച്ചാണ് പ്രവർത്തന രഹിതമായത്. ഈ ഭാഗങ്ങളിൽ ഡ്രോൺ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
അജിതാബിനെ കണ്ടെത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തിയിരുന്നു. എന്നാൽ അജിതാബിനെക്കുറിച്ചോ, കാറിനെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല. പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെ തുടർന്നാണ് കോടതി കേസ് എസ്ഐടിക്കു വിട്ടത്.