മോദി ബെംഗളൂരുവിൽ എത്തുന്ന ദിവസമായതിനാലാണ് നാലിനു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ ബിജെപിയുടെ നവകർണാടക പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ഈ ദിവസം ബന്ദ് നടന്നാൽ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ ബന്ദിനായിരിക്കും നഗരം സാക്ഷ്യം വഹിക്കുക.
മഹാദായി വിഷയത്തില് ഇടപെടമെന്നു ഉറപ്പു നല്കിയില്ലെങ്കില് മുന് നിശ്ചയിച്ച പ്രകാരം ഫെബ്രുവരി നാലിലെ ബന്ദ് മായി മുന്നോടുപോകുമെന്ന് വാട്ടല് നാഗരാജ്.
