ഇന്ധന നികുതി കുറയ്ക്കില്ല; കേരളത്തിൽ സമരവുമായി കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം:  കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം 30 രൂപയിലതികം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് വരുത്തിരിക്കുന്നത്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും…

Read More

ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍; യുപിയിൽ പെട്രോളിനും ഡീസലിനും കുറയുന്നത് 12 രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 9 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂർ, ഗുജറാത്ത്, ഉത്തരാഖണ്ഡ്,സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും…

Read More

കേരളത്തിൽ ഇന്ധന വില കുറച്ചു.

തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ മാറ്റം വന്നത് . കേരളത്തിൽ ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയും, പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും ആണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറച്ചു. ആകെ കുറയുക 6.30 രൂപ. നിലവില്‍ പെട്രോളിന് ലിറ്ററിന്…

Read More

ഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്

ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ…

Read More

സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാം​ഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…

Read More
Click Here to Follow Us