ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍; യുപിയിൽ പെട്രോളിനും ഡീസലിനും കുറയുന്നത് 12 രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 9 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂർ, ഗുജറാത്ത്, ഉത്തരാഖണ്ഡ്,സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്.

കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറയും. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഇതോടെ ഈ 5 സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതെരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായതെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളം ഉൾപ്പെടെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts