കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴത്തുക പകുതിയായി കുറച്ചുകൊണ്ട് കർണാടക സർക്കാർ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. മുൻവർഷത്തെ വിജയകരമായ ഡിസ്‌കൗണ്ട് സ്കീമിന് പിന്നാലെയാണ് ഈ പുതിയ നടപടി. 2026 മേയ് മാസത്തിന് മുൻപായി ലഭിച്ചിട്ടുള്ള ട്രാഫിക് ഇ-ചെല്ലാനുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 20 ദിവസത്തെ പരിമിതമായ കാലയളവിലേക്ക് മാത്രമായിരിക്കും ഈ ഇളവുകൾ ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.

വാഹന ഉടമകൾക്ക് ജൂൺ 21 മുതൽ ജൂലൈ 10 വരെയുള്ള കാലയളവിൽ ഈ 50 ശതമാനം ഡിസ്‌കൗണ്ടോടെ പിഴ അടച്ചു തീർക്കാവുന്നതാണ്. നിലവിൽ 2,827 കോടിയിലധികം രൂപയുടെ ട്രാഫിക് പിഴയാണ് ബെംഗളൂരുവിൽ മാത്രം അടക്കാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ 2025 നവംബർ-ഡിസംബർ മാസങ്ങളിൽ പ്രഖ്യാപിച്ച ഇളവ് കാലയളവിൽ 77.4 ലക്ഷം കേസുകൾ തീർപ്പാക്കുകയും 200 കോടിയിലധികം രൂപ പിഴയായി ഈടാക്കാൻ സാധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും ഇളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

വാഹന ഉടമകൾക്ക് പിഴ വിവരങ്ങൾ പരിശോധിക്കുന്നതിനും അവ അടയ്ക്കുന്നതിനും ഓൺലൈനായും ഓഫ്‌ലൈനായും വിപുലമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. കർണാടക സ്റ്റേറ്റ് പോലീസ് (KSP) ആപ്പ്, ബി.ടി.പി അസ്ട്രാം (BTP ASTraM) ആപ്പ്, കർണാടക വൺ, ബാംഗ്ലൂർ വൺ പോർട്ടലുകൾ എന്നിവ വഴി ഓൺലൈനായി പിഴ ഒടുക്കാം. ഇതുകൂടാതെ തൊട്ടടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചോ ട്രാഫിക് മാനേജ്‌മെന്റ് സെന്റർ വഴിയോ നേരിട്ടും പണമടയ്ക്കാൻ സാധിക്കും. നിയമലംഘനത്തിന് തെളിവായി ഓരോ ഇ-ചെല്ലാനൊപ്പവും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തങ്ങൾക്ക് ലഭിച്ച ഈ വലിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി കെട്ടിക്കിടക്കുന്ന പിഴകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് പോലീസ് വകുപ്പ് വാഹന ഉടമകളോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts