ഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്

ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു.

ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം എടുക്കണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആറ് ലക്ഷത്തോളം വരുന്ന ലോറികൾ ഉണ്ടെങ്കിലും, ഇന്ധനവില കൂടിയതും, കൊവിഡ് മഹാമാരിയും, സാമ്പത്തിക പ്രതിസന്ധിയും മൂലം അതിൽ 30% പോലും നിരത്തിൽ ഇറങ്ങുന്നില്ല. സിംഹഭാഗവും പെർമിറ്റ് തിരിച്ചു നൽകാനുള്ള ആലോചനയിൽ ആണ്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

സംസ്ഥാനത്തിൻ്റെ സാമ്പത്തികനില കണക്കിലെടുത്ത് ഇന്ധനവില വർദ്ധനവിൽ ഒരു തീരുമാനം ഉണ്ടാക്കാം എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts