നിർബന്ധിത മതപരിവർത്തനമെന്ന് വ്യാപക പരാതി; കർണ്ണാടകയിൽ പാസ്റ്റർ അറസ്റ്റിൽ

ബെം​ഗളുരു; നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ കർണ്ണാടകയിൽ പാസ്റ്ററെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് പോലീസ്.

വടക്കൻ കർണ്ണാടകത്തിലെ ഹുബ്ബള്ളിയിലും, കുടകിലുമാണ് അറസ്റ്റ്, ഹുബ്ബള്ളിയിലെ ദളിത് വിഭാ​ഗത്തിൽ പെട്ടയാളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് പാസ്റ്ററായ സോമു അറസ്റ്റിലായിരിക്കുന്നത്.

ഹുബ്ബള്ളിയിലെ ഭോവു വിഭാ​ഗത്തിൽ പെട്ട വിശ്വനാഥ് ബുദൂരാണ് പാസ്റ്റർക്കെതിരെ പരാതി നൽകിയത്. പാസ്റ്റർ മാസങ്ങളായി മതം മാറാൻ നിർബന്ധിക്കുന്നുവെന്നാണ് പരാതി നൽകിയത്.

  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്

കുടകിൽ പാവപ്പെട്ട വീട്ടിലെ ആളുകളെയും ആദിവാസികളെയും മഞ്ജുനാഥ് എന്ന വ്യക്തിയും ഭാര്യയും മകളും ചേർന്ന് മതം മാറ്റാൻ നിരന്തരം ശ്രമിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുടകിൽ തൊഴിലാളിയായ അഞ്ജലി എന്ന യുവതി നൽകിയ പരാതിയിലാണ് ക്രിസ്തുമതം സ്വീകരിച്ച മഞ്ജുനാഥ് മതം മാറ്റാൻ ആദിവാസികളെയടക്കം ശ്രമം നടത്തുന്നതായി ബോധ്യപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തത്.

എല്ലാ ഞായറാഴ്ച്ചകളിലും വീട്ടിൽ വച്ച് പ്രാർഥന നടത്തുന്ന മഞ്ജുനാഥ് അതിൽ പങ്കുകൊള്ളാൻ മറ്റുള്ളവരെയും നിർബന്ധിച്ചിരുന്നു. അഞ്ജലിയുടെ വീട്ടിലെത്തി നിരന്തരം നിർബന്ധിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് യുവതി വ്യക്തമാക്കി.

  ജബൽപുർ ബോട്ടപകടം: മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ; നൊമ്പരമായി അവസാന ദൃശ്യങ്ങൾ പുറത്ത്; കാണാം

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട: 14.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us