മാത്താഡു മാത്താഡു കന്നഡ; കന്നഡ രാജ്യോത്സവത്തിൽ ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കും

ബെം​ഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കും, മാത്താഡു മാത്താഡു കന്നഡ എന്ന പേരിലാണ് പ്രചരണം.

ഒരേ സമയം ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കുമെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ഒക്ടോബർ 28 ന് നടക്കുന്ന പരിപാടിയിൽ കർണ്ണാടകത്തിലുള്ളവരും പുറത്തുള്ളവർക്കും പങ്കെടുക്കാം.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

കർണ്ണാടക സംസ്ഥാനം രൂപം കൊണ്ട നവംബർ ഒന്നിനാണ് കന്ന‍ഡ രാജ്യോത്സവം ആയി ആഘോഷിക്കുന്നത്. ഒരാഴ്ച്ചയോളം നീണ്ടു നിൽക്കുന്ന കന്നഡ ഭാഷാ പ്രചാരണത്തിന്റെ ഭാ​ഗമായാണ് കന്നഡ ​ഗാനം ആലപിക്കുന്ന പരിപാടിയും ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.

പരിപാടിയിൽ സംസ്ഥാനത്തെ ഐഎഎസ്, ഐപി എസ്, യുപിഎസ് സി ഉദ്യോ​ഗസ്ഥരടക്കം പങ്കെടുക്കും. 50,000 രൂപയുടെ സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കന്നഡ സംസാരിക്കുന്ന വീഡിയോ സാംസ്കാരിക വകുപ്പിന് അയച്ചുകൊടുത്ത് പരിപാടിയിൽ പങ്കാളികളാകാം.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts