ന​ഗരത്തിൽ ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമം; നഷ്ടമായത് അരലക്ഷം രൂപ

ബെം​ഗളുരു; ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് അരലക്ഷം രൂപ നഷ്ടമായതായി പരാതി. ബെം​ഗളുരു വിക്ടോറിയ ലേ ഔട്ട് സ്വദേശിയായ ഡോക്ടർക്കാണ് 50,000 രൂപ നഷ്ടമായതെന്ന് പോലീസ്.

ഓൺലൈനായി വീഞ്ഞ് വാങ്ങുന്നതിനായി ശ്രമിച്ച ഡോക്ടർ കാശ് നൽകുന്നതിനായി ഡെബിറ്റ് കാർഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ട് കാൾ വരുകയായിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഉടനടി ഒടിപി കൈമാറി നൽകി കഴിഞ്ഞാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 50.708 രൂപയോളം തട്ടിപ്പുകാർ കൈക്കലാക്കിയതായി മനസിലായത്.

ഓൺലൈൻ തട്ടിപ്പ് സംഘം തന്നെയാണ് വീഞ്ഞ് ഓൺലൈൻ വിൽപ്പന എന്ന പേരിൽ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു, സെൻട്രൽ സൈബർ ക്രൈം പോലീസ് സംഭവത്തിൽ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts