വ്യവസായിയെ രണ്ട് കോടി രൂപ കബളിപ്പിച്ച് സൈബർ കുറ്റവാളികൾ

CYBER ONLINE CRIME

ബെംഗളൂരു: ഓൺലൈൻ കാസിനോ ഗെയിമുകളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത സൈബർ തട്ടിപ്പുകാർക്ക് നൽകിയ രണ്ട് കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 34 കാരനായ ഒരു വ്യവസായി സൗത്ത് സിഇഎൻ ക്രൈം പോലീസിനെ സമീപിച്ചു. 2020 ജൂണിലാണ് പണം ഇരട്ടിയാക്കാനുള്ള സ്കീം വാഗ്ദാനം ചെയ്യുന്ന ഒരു ലിങ്ക് തനിക്ക് ലഭിച്ചതെന്നും ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ മാദേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജയനഗർ സ്വദേശിയായ ഇര പരാതിയിൽ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. തങ്ങൾ വഴി പണം കാസിനോ ഗെയിമുകളിൽ നിക്ഷേപിക്കാനും ഏതാനും മാസങ്ങൾക്കുള്ളിൽ വരുമാനം ഇരട്ടിയാക്കാനാകുമെന്നുമാണ് മാദേഷും…

Read More

ന​ഗരത്തിൽ ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമം; നഷ്ടമായത് അരലക്ഷം രൂപ

ബെം​ഗളുരു; ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് അരലക്ഷം രൂപ നഷ്ടമായതായി പരാതി. ബെം​ഗളുരു വിക്ടോറിയ ലേ ഔട്ട് സ്വദേശിയായ ഡോക്ടർക്കാണ് 50,000 രൂപ നഷ്ടമായതെന്ന് പോലീസ്. ഓൺലൈനായി വീഞ്ഞ് വാങ്ങുന്നതിനായി ശ്രമിച്ച ഡോക്ടർ കാശ് നൽകുന്നതിനായി ഡെബിറ്റ് കാർഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ട് കാൾ വരുകയായിരുന്നു. ഉടനടി ഒടിപി കൈമാറി നൽകി കഴിഞ്ഞാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 50.708 രൂപയോളം തട്ടിപ്പുകാർ കൈക്കലാക്കിയതായി മനസിലായത്. ഓൺലൈൻ തട്ടിപ്പ് സംഘം തന്നെയാണ് വീഞ്ഞ് ഓൺലൈൻ വിൽപ്പന എന്ന പേരിൽ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു,…

Read More

പഴയ ആഡംബര കാർ വാങ്ങാൻ ശ്രമം; യുവതിയെ കബളിപ്പിച്ച് 10 ലക്ഷവുമായി മുങ്ങി

ബെം​ഗളുരു; പഴയ ആഡംബര കാർ വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കാർ വാങ്ങാൻ ശ്രമിച്ച 42 കാരിയെയാണ് മൂന്നം​ഗ സംഘം കബളിപ്പിച്ചത്. ബിദറഹള്ളി സ്വദേശിനിയാണ് തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകിയത്. സെക്കൻഡ് ഹാൻഡ് ഓഡി വാങ്ങാൻ യുവതി ശ്രമം നടത്തുന്നതിനിടെ മകന്റെ സുഹൃത്താണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ചത്. രുദ്രേഷ് എന്ന സുഹൃത്ത് ഇയാളുടെ സുഹൃത്തായ ചിരഞ്ജീവി എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തുകയും കാർ തരപ്പെടുത്തി നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പലരും ഇഎംഐ അടക്കാത്തതിനാൽ കാർ വില കുറച്ച്…

Read More

വിമാന ടിക്കറ്റ് ബുക്കിങ്ങിൻ്റെ പേരിലുള്ള തട്ടിപ്പുകൾ തുടരുന്നു;ബനശങ്കരി സ്വദേശിയായ യുവാവിന് നഷ്ടമായത് 1 ലക്ഷം രൂപ

ബെം​ഗളുരു; പണം തട്ടുന്ന സംഘം വ്യാപകമാകുന്നു, ശ്രീലങ്കയിൽനിന്നെത്തി മുംബൈയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ബെംഗളൂരു സ്വദേശിയായ യുവാവിനെ വിമാനടിക്കറ്റ് ബുക്കിങ്ങിന്റെപേരിൽ കബളിപ്പിച്ച് ഒരുലക്ഷം രൂപ തട്ടിയെടുത്തു. ഇത്തരത്തിൽ ബെംഗളൂരു ബനശങ്കരി സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കഴിഞ്ഞയാഴ്ച മറ്റൊരു ബെംഗളൂരു സ്വദേശിക്കും ബീദർ സ്വദേശിക്കും സമാനമായ രീതിയിൽ പണം നഷ്ടമായിരുന്നു. പോലീസ് ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരാൾക്കുകൂടി പണം നഷ്ടമായ വാർത്ത പുറത്ത് വന്നിരിയ്ക്കുന്നത്. യാത്രക്കായി മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രമുഖ വെബ്‌സൈറ്റിൽ സ്വകാര്യ വിമാനക്കമ്പനിയുടേതെന്നപേരിൽ നൽകിയ ഫോൺ നമ്പറിൽ യുവാവ് വിളിക്കുകയും…

Read More

തട്ടിപ്പുകാരും പിടിച്ചുപറിക്കാരും വിലസുന്നു; ബെം​ഗളുരു നിവാസികൾ ജാ​ഗ്രത; സൈനികന് നഷ്ടമായത് ലക്ഷങ്ങൾ

ബെം​ഗളുരു; തട്ടിപ്പും വെട്ടിപ്പും തുടർക്കഥയായി ബെം​ഗളുരു, അവധിക്കെത്തിയ തമിഴ്‌നാട് സ്വദേശിയായ സൈനികനിൽനിന്ന് വിദേശിയുവാവ് കുരുമുളക് സ്പ്രേ തളിച്ച് 1.5 ലക്ഷം കവർന്നതായി പരാതി, തമിഴ്‌നാട് ശിവഗംഗ സ്വദേശി പ്രഭാകരനാണ് വൻ തുക നഷ്ടമായത്. തന്റെ ‍ ബെംഗളൂരു കല്യാൺ നഗറിലുള്ള സുഹൃത്തിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ വാഹനവുമായി എത്തിയതാണ് ഇദ്ദേഹം. സുഹൃത്തുമായി ബി.ഡി.സി. ആശുപത്രിക്ക് സമീപം നിൽക്കുന്നതിനിടെ തനിക്ക് അത്യവശ്യമായി ഫോൺ ചെയ്യണമെന്നാവശ്യപ്പെട്ട് ആഫ്രിക്കൻ സ്വദേശിയായ യുവാവ് ഇവരെ സമീപിക്കുകയായിരുന്നു, ഫോൺ വീട്ടിൽനിന്ന് എടുക്കാൻ മറന്നുപോയെന്നും സഹായിക്കണമെന്നുമുള്ള യുവാവിന്റെ അഭ്യർഥന മാനിച്ചാണ് ഫോൺ നൽകിയത്. ഏറെ…

Read More
Click Here to Follow Us