വിമാന ടിക്കറ്റ് ബുക്കിങ്ങിൻ്റെ പേരിലുള്ള തട്ടിപ്പുകൾ തുടരുന്നു;ബനശങ്കരി സ്വദേശിയായ യുവാവിന് നഷ്ടമായത് 1 ലക്ഷം രൂപ

ബെം​ഗളുരു; പണം തട്ടുന്ന സംഘം വ്യാപകമാകുന്നു, ശ്രീലങ്കയിൽനിന്നെത്തി മുംബൈയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ബെംഗളൂരു സ്വദേശിയായ യുവാവിനെ വിമാനടിക്കറ്റ് ബുക്കിങ്ങിന്റെപേരിൽ കബളിപ്പിച്ച് ഒരുലക്ഷം രൂപ തട്ടിയെടുത്തു.

ഇത്തരത്തിൽ ബെംഗളൂരു ബനശങ്കരി സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കഴിഞ്ഞയാഴ്ച മറ്റൊരു ബെംഗളൂരു സ്വദേശിക്കും ബീദർ സ്വദേശിക്കും സമാനമായ രീതിയിൽ പണം നഷ്ടമായിരുന്നു.

പോലീസ് ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരാൾക്കുകൂടി പണം നഷ്ടമായ വാർത്ത പുറത്ത് വന്നിരിയ്ക്കുന്നത്. യാത്രക്കായി മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രമുഖ വെബ്‌സൈറ്റിൽ സ്വകാര്യ വിമാനക്കമ്പനിയുടേതെന്നപേരിൽ നൽകിയ ഫോൺ നമ്പറിൽ യുവാവ് വിളിക്കുകയും ആയിരുന്നു.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

തുടർന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് എന്നു പരിചയപ്പെടുത്തിയയാൾ 25 രൂപ പ്രൊസസിങ്‌ ചാർജായി അടയ്ക്കാനും ആവശ്യപ്പെട്ടു. തുടർനടപടിക്ക് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച ചില വിവരങ്ങൾ നൽകാനും ഇയാൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ യുവാവ് കൈമാറി. ഇതിനിടെ യുവാവിന്റെ നമ്പറിലേക്കുവന്ന ഒ.ടി.പി. മറ്റൊരു നമ്പറിലേക്ക് അയക്കാനും എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. ഒ.ടി.പി. അയച്ചതോടെ 5000 രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായുള്ള സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

എന്നാൽ ഒരു മണിക്കൂറിനുള്ളിൽ 95,000 രൂപകൂടി അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടു. ആദ്യതവണ പണം നഷ്ടപ്പെട്ടപ്പോൾ അക്കൗണ്ടുള്ള ബാങ്കിന്റെ ഇ-മെയിലിൽ പരാതി അയച്ചെങ്കിലും ബാങ്ക് യാതൊരു നടപടിയും എടുത്തില്ലെന്നും യുവാവ് വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts