ലോക്ക് ഡൗണിൽ രണ്ടിടത്തായി പോയി; 7 വയസുകാരി അമ്മയെ കാണാൻ ഒറ്റക്ക് വിമാനം കയറിയെത്തി

ബെംഗളൂരു : ലോക്ക് ഡൗണിൽ രണ്ടിടങ്ങളിലായിപ്പോയ കുടുംബത്തിലെ 7 വയസുകാരി ഒറ്റയ്ക്ക് വിമാനം കയറിയെത്തി, ഹൈദരാബാദിൽനിന്ന് അലയൻസ് എയർ വിമാനത്തിലെത്തിയ കുട്ടിയെ മൈസൂരു വിമാനത്താവളത്തിൽ അമ്മ സ്വീകരിച്ചു. മൂന്നുമാസത്തിനുശേഷമാണ് കുട്ടി അമ്മയുടെ അടുത്തെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

വർഷങ്ങളായി മൈസൂരുവിൽ ഫാർമക്കോളജിസ്റ്റായ അർജുമാൻ ബാനുവിന്റെയും ഹൈദരാബാദിൽ ബിസിനസുകാരനായ സയ്യിദ് അബ്ദുൾ ഉമയ്യിറിന്റെയും മകളാണ് ഒറ്റയ്ക്ക് വിമാനയാത്ര ചെയ്ത് എത്തിയത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

കഴിഞ്ഞ മാർച്ചിൽ സ്കൂൾ അവധിക്ക് അച്ഛനൊപ്പം ഹൈദരാബാദിലേക്ക് പോയതായിരുന്നു. അമ്മയും സഹോദരനും മൈസൂരുവിൽ നിന്നു. പിന്നീട് ലോക്ഡൗണിൽ പെട്ടതോടെ കുടുംബം രണ്ടിടത്തായി പോകുകയായിരുന്നു.

എന്നാൽ കുട്ടിയുടെ ആദ്യത്തെ വിമാനയാത്രയായിരുന്നു ഇത്. അമ്മയുമായി കുറെക്കാലം വേറിട്ടുനിന്നതിനെത്തുടർന്ന് മൈസൂരുവിലേക്ക് വരാൻ കുട്ടി നിർബന്ധം പിടിച്ചതോടെയാണ് യാത്രക്ക് വഴി തെളിയ്ഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts