തട്ടിപ്പുകാരും പിടിച്ചുപറിക്കാരും വിലസുന്നു; ബെം​ഗളുരു നിവാസികൾ ജാ​ഗ്രത; സൈനികന് നഷ്ടമായത് ലക്ഷങ്ങൾ

ബെം​ഗളുരു; തട്ടിപ്പും വെട്ടിപ്പും തുടർക്കഥയായി ബെം​ഗളുരു, അവധിക്കെത്തിയ തമിഴ്‌നാട് സ്വദേശിയായ സൈനികനിൽനിന്ന് വിദേശിയുവാവ് കുരുമുളക് സ്പ്രേ തളിച്ച് 1.5 ലക്ഷം കവർന്നതായി പരാതി, തമിഴ്‌നാട് ശിവഗംഗ സ്വദേശി പ്രഭാകരനാണ് വൻ തുക നഷ്ടമായത്. തന്റെ ‍ ബെംഗളൂരു കല്യാൺ നഗറിലുള്ള സുഹൃത്തിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ വാഹനവുമായി എത്തിയതാണ് ഇദ്ദേഹം. സുഹൃത്തുമായി ബി.ഡി.സി. ആശുപത്രിക്ക് സമീപം നിൽക്കുന്നതിനിടെ തനിക്ക് അത്യവശ്യമായി ഫോൺ ചെയ്യണമെന്നാവശ്യപ്പെട്ട് ആഫ്രിക്കൻ സ്വദേശിയായ യുവാവ് ഇവരെ സമീപിക്കുകയായിരുന്നു, ഫോൺ വീട്ടിൽനിന്ന് എടുക്കാൻ മറന്നുപോയെന്നും സഹായിക്കണമെന്നുമുള്ള യുവാവിന്റെ അഭ്യർഥന മാനിച്ചാണ് ഫോൺ നൽകിയത്. ഏറെ…

Read More

എടിഎമ്മിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞു

ബെം​ഗളുരു; എടിഎം മെഷീനിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നു കളഞ്ഞു. എടിഎമ്മുകളിൽ പണം നിറക്കാൻ കരാറുള്ള ഏജൻസിയിലെ ഡ്രൈവർ അബ്ദുൾ ഷാഹിദാണ് കടന്നുകളഞ്ഞത്. 1.2 കോടി രൂപ ഉണ്ടായിരുന്ന വാഹനത്തിൽ നിന്ന് 75 ലക്ഷംഒഴികെ ബാക്കി തുക എടിഎമ്മിൽ നിറക്കാൻ ജീവനക്കാർ പോയപ്പോഴാണ് ഷാഹിദ് വാഹനവുമായി മുങ്ങിയത്.

Read More

പരിസ്ഥിതി മലിനീകരണം; ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ

ബെം​ഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാ​ഗത്ത് ​ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും. തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.

Read More

കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്

ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദ​ഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.

Read More
Click Here to Follow Us