കാളയോട്ടത്തിനിടെ രണ്ട് പേർ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: ശിവമോഗ ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കാളയോട്ടത്തിനിടെ രണ്ട് പേർ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു സംഭവത്തിൽ പെയിന്ററായ പ്രശാന്ത് കുമാർ (36) ആണ് മരിച്ചത്. ശിക്കാരിപൂർ താലൂക്കിലെ ഗാമ ഗ്രാമത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ടം പരിപാടിക്കിടെയാണ് കാളയുടെ ആക്രമണത്തിൽ ഇയാൾ മരിച്ചത്. ഒക്‌ടോബർ 27ന് ഗ്രാമത്തിൽ നടന്ന കാളയോട്ടം വീക്ഷിക്കുന്നതിനിടെയാണ് കാണികൾക്കിടയിലേക്ക് കാള പാഞ്ഞുകയറിയത്. കാള ഇടിച്ചതിനെത്തുടർന്ന് പ്രശാന്ത് താഴെ വീണു, അത് പിന്നീട് പ്രശാന്തിന്റെ മേലൂടെ പാഞ്ഞു. ശിക്കാരിപൂരിലെ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ…

Read More

കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്

ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദ​ഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.

Read More
Click Here to Follow Us