കാളയോട്ടത്തിനിടെ രണ്ട് പേർ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: ശിവമോഗ ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കാളയോട്ടത്തിനിടെ രണ്ട് പേർ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു സംഭവത്തിൽ പെയിന്ററായ പ്രശാന്ത് കുമാർ (36) ആണ് മരിച്ചത്. ശിക്കാരിപൂർ താലൂക്കിലെ ഗാമ ഗ്രാമത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ടം പരിപാടിക്കിടെയാണ് കാളയുടെ ആക്രമണത്തിൽ ഇയാൾ മരിച്ചത്.

ഒക്‌ടോബർ 27ന് ഗ്രാമത്തിൽ നടന്ന കാളയോട്ടം വീക്ഷിക്കുന്നതിനിടെയാണ് കാണികൾക്കിടയിലേക്ക് കാള പാഞ്ഞുകയറിയത്. കാള ഇടിച്ചതിനെത്തുടർന്ന് പ്രശാന്ത് താഴെ വീണു, അത് പിന്നീട് പ്രശാന്തിന്റെ മേലൂടെ പാഞ്ഞു. ശിക്കാരിപൂരിലെ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ശിവമോഗയിലെ മക്ഗാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒടുവിൽ പരിക്കുകളോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാൽ, ഗ്രാമവാസികൾ ഇതുവരെ ശിക്കാരിപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ഗ്രാമത്തിൽ ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും പരാതി നൽകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ, ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങാകുമെന്നും ആയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വാസു പറഞ്ഞു. എന്നാൽ കാളയോട്ടത്തിന്റെ വീഡിയോ ക്ലിപ്പ് പരിശോധിച്ച ശേഷം പോലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംഭവത്തോട് പ്രതികരിച്ച് പോലീസ് സൂപ്രണ്ട് മിഥുൻ കുമാർ ജി കെ പറഞ്ഞു,.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

മറ്റൊരു സംഭവത്തിൽ സൊറാബ് താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദി (20)യും കാളയുടെ ആക്രമണത്തിൽ മരിച്ചു. കാളയുടെ ഓട്ടം കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോൾ കാള ആദിയെ കുത്തിയെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts