‘ശക്തി’ നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ബസുകളുടെ പ്രവർത്തന പരിധി നീട്ടിയതിനെത്തുടർന്ന് ദീർഘദൂര യാത്രക്കാർക്കുള്ള പ്രതിമാസ പാസ് നിരക്കുകൾ വർദ്ധിപ്പിച്ചു. നഗരത്തിന്റെ പുറം ജില്ലകളിലേക്കും താലൂക്കുകളിലേക്കും യാത്ര ചെയ്യുന്നവർക്കായി അവതരിപ്പിച്ച പുതിയ ‘വിപുലീകൃത പ്രതിമാസ പാസിൻ്റെ’ നിരക്ക് 1200 രൂപയിൽ നിന്ന് 1500 രൂപയായാണ് ഉയർത്തിയത്. പുതുക്കിയ ഈ നിരക്കുകൾ ഇന്ന് (ജൂൺ 23) മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, നഗരത്തിനുള്ളിൽ മാത്രം യാത്ര ചെയ്യുന്നവർക്കായി നിലവിലുള്ള 1200 രൂപയുടെ സാധാരണ പ്രതിമാസ ബസ് പാസ് നിരക്കിൽ മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ബെംഗളൂരു നഗരമധ്യത്തിൽ നിന്ന് നേരത്തെ 40 മുതൽ 50 കിലോമീറ്റർ വരെ ചുറ്റളവിൽ മാത്രം സർവീസ് നടത്തിയിരുന്ന ബി.എം.ടി.സി ബസുകൾ ഇപ്പോൾ കൂടുതൽ ദൂരത്തേക്ക് സർവീസ് വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ കനകപുര, രാമനഗര, ചന്നപട്ടണ, മഗഡി, ചിക്കബെല്ലാപൂർ, മാലൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് 65 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തിലാണ് സർവീസുകൾ നീട്ടിയിരിക്കുന്നത്. ഈ ദീർഘദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ സൗകര്യാർത്ഥമാണ് 1500 രൂപയുടെ വിപുലീകൃത പാസ് ഏർപ്പെടുത്തിയതെന്ന് ബി.എം.ടി.സി ചീഫ് ട്രാഫിക് മാനേജർ (ഓപ്പറേഷൻസ്) പ്രഭാകർ റെഡ്ഡി വ്യക്തമാക്കി.

അതേസമയം, സാധാരണ ബസുകൾക്ക് പുറമെ ബി.എം.ടി.സിയുടെ ‘വജ്ര’ എസി ബസുകളുടെ പ്രതിമാസ പാസ് നിരക്കുകളും വർദ്ധിപ്പിക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നതായാണ് സൂചന. നിലവിൽ 2000 രൂപയുള്ള എസി ബസ് പാസ് നിരക്ക് 2500 രൂപയായി ഉയർത്താനാണ് പദ്ധതിയിടുന്നത്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം കോർപ്പറേഷൻ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

എന്നാൽ, ഈ നിരക്ക് വർദ്ധനവ് സാധാരണക്കാരായ യാത്രക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനും അമർഷത്തിനും കാരണമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ‘ശക്തി’ പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ, ബി.എം.ടി.സി പരോക്ഷമായി പുരുഷന്മാരായ യാത്രക്കാരുടെ മേൽ അമിതഭാരം ചുമത്തുകയാണെന്ന് ആരോപിച്ച് ഒട്ടനവധി യാത്രക്കാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts