മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം ‘സൂപ്പർ ഓഗസ്റ്റ്’; സംഭവം അറിയാൻ വായിക്കാം

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി ബി.എം.ആർ.സി.എൽ (BMRCL). നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുന്നതിനായി വരും മാസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവീസിന് സജ്ജമാകുന്നു. ആർ.വി. റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന യെല്ലോ ലൈനിൽ, ആഗസ്റ്റ് മാസത്തോടെ മുഴുവൻ 15 ട്രെയിനുകളും ലഭ്യമാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

തുടക്കത്തിൽ വെറും 3 ട്രെയിനുകൾ മാത്രമായി സർവീസ് ആരംഭിച്ച ഈ റൂട്ടിൽ യാത്രക്കാർക്ക് ഓരോ മെട്രോയ്ക്കുമായി 25 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ നിലവിൽ ബി.എം.ആർ.സി.എല്ലിന്റെ പക്കൽ 13 ട്രെയിനുകളുണ്ട്. ഇതിൽ 10 ട്രെയിനുകൾ ഇപ്പോൾ പാളത്തിലിറങ്ങിക്കഴിഞ്ഞു. ഇതോടെ നിലവിൽ തിരക്കേറിയ സമയങ്ങളിൽ (Peak Hours) ഓരോ 8 മിനിറ്റിലും, തിരക്കില്ലാത്ത സമയങ്ങളിൽ ഓരോ 10 മിനിറ്റിലും മെട്രോ സർവീസ് ലഭ്യമാണ്.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

യെല്ലോ ലൈനിലെ മെട്രോ സർവീസുകളുടെ വേഗതയും ആവൃത്തിയും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ബി.എം.ആർ.സി.എൽ വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പതിനൊന്നാമത്തെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഈ ആഴ്ച തന്നെ ആരംഭിക്കും. കൂടാതെ, 12, 13 ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും ഈ മാസം അവസാനത്തോടെ ആരംഭിക്കാനാണ് തീരുമാനം. കൊൽക്കത്തയിലെ ടിറ്റാഗഡിൽ നിന്ന് നിർമ്മിക്കുന്ന 14-ാമത്തെ ട്രെയിൻ ജൂൺ അവസാനത്തോടെയും, അവസാനത്തെ 15-ാമത്തെ ട്രെയിൻ ജൂലൈ മാസത്തിലും ബെംഗളൂരുവിലെത്തിക്കും.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

നിലവിൽ ബെംഗളൂരുവിലെ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ 3 മുതൽ 5 മിനിറ്റ് വരെയുള്ള ഇടവേളകളിലാണ് മെട്രോ സർവീസ് നടത്തുന്നത്. സമാനമായ രീതിയിൽ യെല്ലോ ലൈനിലും സർവീസുകളുടെ എണ്ണം കൂട്ടണമെന്ന് യാത്രക്കാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന ആഗസ്റ്റ് മാസത്തോടെ പുതിയ ട്രെയിനുകളെല്ലാം പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ യാത്രക്കാരുടെ ഈ ആവശ്യം ഏതാണ്ട് നിറവേറ്റപ്പെടുമെന്നും, സ്റ്റേഷനുകളിലെ കാത്തിരിപ്പ് സമയം ഇനിയും വലിയ തോതിൽ കുറയുമെന്നും ബി.എം.ആർ.സി.എൽ അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts