നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ഈ വർഷം ജല്ലിക്കെട്ടിന് അനുമതി

ബെംഗളൂരു : ഈ വർഷം കോവിഡ് -19 നിയന്ത്രണങ്ങളോടെ ജല്ലിക്കെട്ടിന് സർക്കാർ അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ സർക്കുലർ പ്രകാരം 150 കാണികളെ മാത്രമേ അനുവദിക്കൂ അല്ലെങ്കിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കൂ. 48 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത മുഴുവൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റീവായ ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടോ കാണികൾ കരുതണം. ഒരു കാളയ്‌ക്കൊപ്പം ഉടമയെയും സഹായിയെയും മാത്രമേ അനുവദിക്കൂ. പൂർണ്ണമായും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം മാത്രമേ ഇരുവർക്കും ജില്ലാ ഭരണകൂടം ഇവന്റ് പാസ് നൽകൂ. ഇവന്റിന് 48 മണിക്കൂർ മുമ്പ്…

Read More

കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്

ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദ​ഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.

Read More
Click Here to Follow Us