ബെംഗളൂരു : മൈസൂരുവിനു സമീപത്തെ സാലുണ്ഡിയിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു.
പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്.
ഗ്രാമത്തിലെ 68 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചു.
മറ്റുള്ളവരുടെ സാംപിളുകൾ ശേഖരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടത്.
രാത്രിയോടെയാണ് ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്.
ഗ്രാമത്തിലെ രണ്ടു കുഴൽക്കിണറുകളിലെ സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
വെള്ളത്തിൽ മാലിന്യം കലർന്നതായാണ് പ്രാഥമിക നിഗമനം.
ഗ്രാമത്തിൽ ആറ് ഡോക്ടർമാരും ആറ് നഴ്‌സുമാരും ഉൾപ്പെടെ 18 പേരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സ്ഥലം എം.എൽ.എ. ജി.ടി. ദേവഗൗഡ പറഞ്ഞു.
ആവശ്യമായ നടപടിയെടുക്കാൻ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.