മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയെ ഭർത്താവ് വെട്ടിക്കൊന്നു 

ബെംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു.

‌മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു.

ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സംഭവത്തില്‍ ബാന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts