ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മേല്‍പ്പാലങ്ങളിലെ അപകടത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു.
ഏതാണ്ട് നാല്പത് അടി ഉയരമുള്ള മേല്‍പ്പാലത്തിന്‍റെ മുകളില്‍ നിന്നും പാതിയോളം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു കെഎസ്‌ആര്‍ടിസി ബസിന്‍റെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അത്.
ക്രിസ്റ്റിന്‍ മാത്യു ഫിലിപ് എന്ന എക്സ് ഉപയോക്താവ് സാമൂഹിക മാധ്യമമായ എക്സില്‍ അപകടത്തിന്‍റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച്.
‘മെയ് 18 -നാണ് കെഎസ്‌ആർടിസി ബസ് അപകടത്തില്‍പ്പെട്ടത്.
തുമകുരു റോഡില്‍ നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയില്‍ വച്ച് ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി.
ബസ് റോഡ് ഡിവൈഡറില്‍ ഇടിച്ചു.
ഡ്രൈവർക്കും കണ്ടക്ടർക്കും അടക്കം 6 യാത്രക്കാർക്ക് പരിക്കേറ്റു.
ഒപ്പം പങ്കുവച്ച് ചിത്രങ്ങളും വീഡിയോയും അപകടത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു.
രണ്ട് മേല്‍പ്പാലങ്ങള്‍ക്ക് ഇടയിലെ ശുന്യമായ സ്ഥലത്തേക്കാണ് ബസിന്‍റെ പുറകിലെ ടയറുകള്‍ തൂങ്ങി കിടന്നിരുന്നത്.
പുറക് വശം ഏതാണ്ട് മുഴുവനായും വായുവിലാണ്.
താഴെ നിന്നുള്ള കാഴ്ചയില്‍ ബസിന്‍റെ ടയറുകള്‍ വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം.
അരസിനകുണ്ടയ്ക്ക് സമീപം അടകമാരനഹള്ളി ജംഗ്ഷനില്‍ വച്ച് ഡ്രൈവർക്ക് പെട്ടെന്ന് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെടുകയും ഇതിനെ തുടര്‍ന്ന് പാലത്തിന്‍റെ മതിലില്‍ ഇടിച്ചാണ് അപകടമെന്ന് നെലമംഗല ട്രാഫിക് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്നിലുള്ള കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചതാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആര്‍ക്കും കാര്യമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ഡ്രൈവറുടെ ആശ്രദ്ധയാണ് കാരണമെന്ന് നിരവധി പേര്‍ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.