ബെംഗളൂരു : കൃഷിവകുപ്പിന്റെ കീഴിലുള്ള ഹോർട്ടികൾച്ചർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി ലിമിറ്റഡിന്റെ (ഹോപ്‌കോംസ്) മാമ്പഴമേളയ്ക്ക് ഹഡ്‌സൺ സർക്കിളിൽ തുടക്കം.
ചൊവ്വാഴ്ച ഹോപ്‌കോംസ് ചെയർമാൻ ഹാലഡി ഗോപാലകൃഷ്ണ മേള ഉദ്ഘാടനം ചെയ്തു. ബെംഗളൂരു റൂറൽ, കോലാർ, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. ഇതിനൊപ്പം വ്യത്യസ്ത ഇനങ്ങളിൽ പെട്ട ചക്കയുമുണ്ട്.
ബദാമി, റാസ്പുരി, തൊട്ടാപുരി, മൽഗോവ, ബെംഗനപ്പള്ളി, കേസർ, മല്ലിക, കലപാട്, സക്കരഗുട്ടി, സിന്ധൂര തുടങ്ങിയ മാമ്പഴ ഇനങ്ങൾ മേളയിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
ഏറ്റവും ആവശ്യക്കാരുള്ള ഇനങ്ങളാണിവ. അഞ്ചുമുതൽ പത്തുശതമാനംവരെ വിലക്കിഴിവും മേളയിൽ ലഭിക്കും.
കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് എത്തിക്കുന്നവയാണ് മേളയിലുള്ള മാമ്പഴവും ചക്കയുമെന്ന് ഹോപ്‌കോംസ് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.