നഗരത്തിലെ നിശാ പാർട്ടിയ്ക്കിടെ റൈഡ്; എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നുകാലും കണ്ടെത്തി

raid police ed

ബെംഗളൂരു : ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാംപിൾ പോലീസ് പരിശോധനക്കയച്ചു.

പാർട്ടി നടക്കുന്നതിനിടെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു.

ഇത് ഉപയോഗിച്ചവരെ കണ്ടെത്താനായാണ് രക്തസാംപിളുകൾ പരിശോധിക്കുന്നത്. തുടർനടപടിക്കായി ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ഇലക്‌ട്രോണിക് സിറ്റിയിലെ ഫാം ഹൗസിൽനടന്ന നിശാ പാർട്ടിയിൽ സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുമുൾപ്പെട്ട നൂറിലധികംപേർ പങ്കെടുത്തിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നുമാണ് പിടിച്ചത്.

സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റുചെയ്തു. ജന്മദിനാഘോഷമെന്ന് പറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാർട്ടി സംഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts