സ്വകാര്യ റിസോർട്ടിലെ സിപ്പ്‌ലൈനിന്റെ കേബിൾ പൊട്ടിവീണ് യുവതിക്ക് മരിച്ചു

ബെംഗളൂരു : സിപ്പ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം.

ബെംഗളൂരു അത്തിബല്ലെ സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രഞ്ജിത (35) ആണ് മരിച്ചത്.

രാമനഗരയിലെ സ്വകാര്യ റിസോർട്ടിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

സിപ്പ്‌ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടി രഞ്ജിത നിലത്തേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിതയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും ജീവനക്കാർക്കുമെതിരേ പോലീസ് കേസെടുത്തു. സഹപ്രവർത്തകരായ 18 അംഗസംഘത്തിനൊപ്പമാണ് രഞ്ജിത റിസോർട്ടിലെത്തിയത്.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

സിപ്പ്‌ലൈനുകളും ഊഞ്ഞാലുമുൾപ്പെടെ സാഹസിക വിനോദത്തിനുള്ള ഒട്ടേറെ സംവിധാനങ്ങൾ റിസോർട്ടിലുണ്ടായിരുന്നു.

എന്നാൽ ഇവയിൽ കയറുന്നവർക്ക് ഹെൽമെറ്റോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ റിസോർട്ട് ജീവനക്കാർ നൽകിയിരുന്നില്ലെന്ന് ആരോപണമുണ്ട്.

പലതിനും പ്രവർത്താനുമതിയുമുണ്ടായിരുന്നില്ല. സംഭവത്തിൽ മറ്റുരണ്ടുപേർക്കുകൂടി പരിക്കേറ്റിരുന്നെങ്കിലും ഇവർക്ക് പ്രാഥമിക ചികിത്സനൽകാൻ റിസോർട്ട് ജീവനക്കാർ തയ്യാറായില്ല.

രഞ്ജിതയെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്.

മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് റിസോർട്ട് ഉടമയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് രാമനഗര പോലീസ് അറിയിച്ചു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. അതേസമയം, രഞ്ജിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts