ഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ല, ‘ഗർഭിണി’ എന്ന പദം നിയമപുസ്തകത്തിൽ നിന്നും ഒഴിവാക്കി കോടതി 

ന്യൂഡല്‍ഹി: ഗർഭിണി എന്ന പദം നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി.

ഗർഭിണി എന്ന അർത്ഥം വരുന്ന പ്രഗ്നൻ്റ് വുമണ്‍ എന്ന ഇംഗ്ലീഷ് പദം ഒഴിവാക്കി പകരം പ്രഗ്നൻ്റ് പേർസണ്‍ എന്ന പദം ഉപയോഗിക്കാനുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നോണ്‍ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തില്‍ പ്രഗ്നൻ്റ് പേർസണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടത്.

14വയസുള്ള പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നൻ്റ് പേർസണ്‍ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

പതിനാല് വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച്‌ സുപ്രീം കോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അതിജീവിതയായ 14 കാരിക്ക് ഗർഭം അലസിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച്‌ രക്ഷിതാക്കളാണ് ഹർജി സമർപ്പിച്ചത്.

ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഏപ്രില്‍ 22 ന് ഇതേ കേസില്‍ വാദം കേട്ട കോടതി, അത്യപൂർവമായ സംഭവമെന്ന് വിലയിരുത്തിക്കൊണ്ടാണ് അതിജീവിതയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച്‌ ഗർഭം അലസിപ്പിക്കാൻ ഉത്തരവിട്ടത്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

മുംബൈയിലെ ലോകമാന്യ തിരക് മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയിലെ ഡീനിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായ ഗർഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി ഗർഭം അലസിപ്പിക്കാൻ ഉത്തരവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts