സിദ്ധരാമയ്യയുടെ പെഗാസസ് ഹർജി ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറി

ബെംഗളൂരു : പെഗാസസ് സ്പൈവെയർ വഴിയുള്ള ചാരവൃത്തിയും നിരീക്ഷണവും അന്വേഷിക്കണമെന്ന മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിന് കൈമാറി, പോലീസും പൊതു ക്രമസമാധാനവും സംസ്ഥാന വിഷയങ്ങളാണെന്നും മന്ത്രലയം അഭിപ്രായപ്പെട്ടു.

പെഗാസസ് മുഖേനയുള്ള “നിയമവിരുദ്ധ” ചാരവൃത്തിയും നിരീക്ഷണവും സംബന്ധിച്ച് സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജൂലൈ 22 ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് മുഖേന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us