ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയത് 1.9 കിലോ സ്വർണവും പണവും, യുവാവ് പിടിയിൽ 

ബെംഗളൂരു: കാമുകിയെ കബളിപ്പിച്ച്‌ 20 കാരന്‍ തട്ടിയെടുത്തത്‌ 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവും. ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും നഷ്ടമായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രീമിയം പുതുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും നഷ്‌ടമായതായി ഇയാൾ അറിയുന്നത്. 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് വീട്ടിൽ നിന്നും നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മകള്‍ തന്നെയാണ് മോഷ‌ണത്തിനു…

Read More

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ സൈറ്റ്, പൂജാരിമാർ തട്ടിയത് 20 കോടി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂരിലെ ഒരു സംഘം പൂജാരിമാർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി ഭക്തരിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി വാങ്ങിയതായി പരാതി.പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഇവർ ഒളിവിൽ ആണ് ഇപ്പോഴും. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ദത്താത്രേയ ദേവാലയം, ഗണഗാപൂർ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി എട്ടോളം വെബ്‌സൈറ്റുകളാണ് പൂജാരിമാർ വ്യാജമായി ഉണ്ടാക്കിയതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 20 കോടിയോളം രൂപ സംഭാവനയായും സ്വീകരിച്ചിരുന്നതായും ഇവയെല്ലാം അവരുടെ സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മാറിയതായും കണ്ടെത്തിയിട്ടുണ്ട്.…

Read More

മദ്യത്തിനു പകരം കട്ടൻ ചായ നൽകി പറ്റിച്ചതായി പരാതി 

കായംകുളം : വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച്‌ നല്‍കി പറ്റിച്ചത്. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍ ഏറ്റവും പിറകില്‍ നിന്ന വയോധികനെ സമീപിച്ച്‌ മദ്യം സംഘടിപ്പിച്ച്‌ തരാം എന്ന് വിശ്വസിപ്പിച്ച്‌ പണം വാങ്ങിയ ഒരാളാണ് പറ്റിച്ചത്. ഇയാള്‍ 3 കുപ്പികള്‍ക്കായി 1200…

Read More

ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മൂന്ന് പേർ കൂടി അറസ്റ്റിൽ.

ബെംഗളുരു: പ്രമുഖ എംഎൻസികളുടെ എച്ച്ആർ മാനേജർമാരായി നിരവധി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച മൂന്നംഗ സംഘത്തെ സാമ്പിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപന മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടെത്തിയത്. ഭുവനേശ്വർ സ്വദേശി കാളി പ്രസാദ് രാത്ത് (38), പൂനെ സ്വദേശി അഭിജിത്ത് അരുൺ നെതകെ (34), ഒഡീഷയിൽ നിന്നുള്ള അഭിഷേക് മൊഹന്തി (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റുകയും ജോയിൻ ചെയ്യുന്ന തീയതികൾ സഹിതം ഉദ്യോഗാർത്ഥികൾക്ക്…

Read More

വ്യവസായിയിൽ നിന്ന് ഒരുകോടി തട്ടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: തുണിവ്യവസായിക്ക് 100 കോടി രൂപ വായ്പ വാഗ്ദാനംചെയ്ത് ഒരുകോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ചംഗസംഘം പിടിയിൽ. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിവ്യവസായിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞമാസമാണ് പലഘട്ടങ്ങളിലായി ഒരു കോടിരൂപ വ്യവസായിയുടെ പക്കൽനിന്നും സംഘം തട്ടിയെടുത്തത്. മുംബൈ സ്വദേശി സന്തോഷ് തിവാരി (45), മധ്യപ്രദേശ് സ്വദേശി സഞ്ജയ് ഭൂഷൻ ശുക്ല (47), ബെംഗളൂരു ബി.ടി.എം. ലേ ഔട്ട് സ്വദേശി മുഹമ്മദ് ഇംദാദ് (48), ബെന്നാർഘട്ട സ്വദേശികളായ ഇല്യാസ് പാഷ (42), മുഹമ്മദ് വാസിം (29) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ സന്തോഷ്…

Read More

കെപിഎസ്‌സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ.

ബെംഗളൂരു: പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർമാരെ നിയമിക്കുന്നതിനായി കെപിഎസ്‌സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയതിന് 30 കാരനായ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 660 എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ചൊവ്വാഴ്ച നടന്ന പരീക്ഷയിൽ കലബുറഗിയിലെ ജെവർഗിയിലെ വീരണ്ണഗൗഡ ദേവീന്ദ്ര ചിക്കെഗൗഡ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ ബ്ലൂടൂത്ത് സംവിധാനമുള്ള ഉപകരണം ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. നാഗരഭാവിക്കടുത്ത് പാപ്പാറെഡ്ഡിപാളയയിലെ സെന്റ് ജോൺസ് ഹൈസ്‌കൂളിലാണ് ചിക്കഗൗഡ പരീക്ഷ എഴുതിയത്. പരീക്ഷ നടക്കുന്നതിനിടെ ബീപ്പ് ശബ്ദം കേട്ട ഇൻവിജിലേറ്റർ ദീപ ഷെട്ടി ഇയാളെ പിടികൂടുകയും  ചിക്കഗൗഡയുടെ ബനിയനിൽ ഒളിപ്പിച്ച…

Read More

ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ

ബെം​ഗളുരു; ന​ഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊ​ഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെം​ഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് ന​ഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…

Read More

ന​ഗരത്തിൽ ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമം; നഷ്ടമായത് അരലക്ഷം രൂപ

ബെം​ഗളുരു; ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് അരലക്ഷം രൂപ നഷ്ടമായതായി പരാതി. ബെം​ഗളുരു വിക്ടോറിയ ലേ ഔട്ട് സ്വദേശിയായ ഡോക്ടർക്കാണ് 50,000 രൂപ നഷ്ടമായതെന്ന് പോലീസ്. ഓൺലൈനായി വീഞ്ഞ് വാങ്ങുന്നതിനായി ശ്രമിച്ച ഡോക്ടർ കാശ് നൽകുന്നതിനായി ഡെബിറ്റ് കാർഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ട് കാൾ വരുകയായിരുന്നു. ഉടനടി ഒടിപി കൈമാറി നൽകി കഴിഞ്ഞാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 50.708 രൂപയോളം തട്ടിപ്പുകാർ കൈക്കലാക്കിയതായി മനസിലായത്. ഓൺലൈൻ തട്ടിപ്പ് സംഘം തന്നെയാണ് വീഞ്ഞ് ഓൺലൈൻ വിൽപ്പന എന്ന പേരിൽ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു,…

Read More

പഴയ ആഡംബര കാർ വാങ്ങാൻ ശ്രമം; യുവതിയെ കബളിപ്പിച്ച് 10 ലക്ഷവുമായി മുങ്ങി

ബെം​ഗളുരു; പഴയ ആഡംബര കാർ വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കാർ വാങ്ങാൻ ശ്രമിച്ച 42 കാരിയെയാണ് മൂന്നം​ഗ സംഘം കബളിപ്പിച്ചത്. ബിദറഹള്ളി സ്വദേശിനിയാണ് തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകിയത്. സെക്കൻഡ് ഹാൻഡ് ഓഡി വാങ്ങാൻ യുവതി ശ്രമം നടത്തുന്നതിനിടെ മകന്റെ സുഹൃത്താണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ചത്. രുദ്രേഷ് എന്ന സുഹൃത്ത് ഇയാളുടെ സുഹൃത്തായ ചിരഞ്ജീവി എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തുകയും കാർ തരപ്പെടുത്തി നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പലരും ഇഎംഐ അടക്കാത്തതിനാൽ കാർ വില കുറച്ച്…

Read More

മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ; കയ്യോടെ അറസ്റ്റ് ചെയ്ത് പോലീസ്

ബെം​ഗളുരു; മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ, മന്ത്രി ഈശ്വരപ്പയുടെ പിഎ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 37 ലക്ഷം തട്ടിയെടുത്ത കേസിൽ 2 പേരാണ് അറസ്റ്റിലായത്. ശിവമൊ​​​ഗ സ്വദേശികളായ കാജിവാലിസ്, വിറ്റർ റാവു എന്നിവരാണ് പിടിയിലായത്. മൊബൈൽ ജല ശുദ്ധീകരണ പ്ലാന്റുകൾ ബെം​ഗളുരുവിൽ സ്ഥാപിക്കാനുള്ള അനുമതി നേടിത്തരാം എന്ന് വാ​ഗ്ദാനം നടത്തിയാണ് സാ​ഗർ സ്വദേശിയിൽ നിന്ന് പണം മേടിച്ചെടുത്തത്. പണം മേടിച്ചെടുത്തതിനേ ശേഷം ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെയാണ് പണം നൽകിയയാൾക്ക് സംശയം തോന്നുന്നതും പോലീസിൽ പരാതി നൽകിയതും.            …

Read More
Click Here to Follow Us