ബെംഗളൂരു: കാമുകിയെ കബളിപ്പിച്ച് 20 കാരന്‍ തട്ടിയെടുത്തത് 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവും.
ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും നഷ്ടമായത്.
ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രീമിയം പുതുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും നഷ്‌ടമായതായി ഇയാൾ അറിയുന്നത്.
1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് വീട്ടിൽ നിന്നും നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മകള്‍ തന്നെയാണ് മോഷണത്തിനു പിന്നിലെന്നു മനസ്സിലാക്കിയത്.
പത്താം ക്ലാസ് മുതല്‍ താന്‍ ഡേറ്റിങ്ങിലായിരുന്നുവെന്നും 20 വയസ്സുകാരനായ ആണ്‍ സുഹൃത്ത് തന്നെ ബ്ലാക്‌മെയില്‍ ചെയ്‌ത് പണവും സ്വര്‍ണവും തട്ടിയെടുത്തതെന്നു പെണ്‍കുട്ടി പിതാവിനോട് പറഞ്ഞതോടെ ബ്യാതരായണപുര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
തുടർന്ന് 20 വയസ്സുകാരനായ ബികോം വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കവര്‍ച്ചയ്ക്കു പുറമേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പണവും സ്വര്‍ണവും വീട്ടില്‍ നിന്ന് എടുത്തു നല്‍കിയില്ലെങ്കില്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കോളേജ് ചുമരില്‍ ഒട്ടിക്കുമെന്നും യുവാവ് പറഞ്ഞതായി പെണ്‍കുട്ടി പോലീസിൽ മൊഴി നല്‍കി.
2,500, 5,000, 10,000 തുടങ്ങിയ സംഖ്യകളാണ് തുടക്കത്തില്‍ ചോദിച്ചതെന്നും പിന്നീട് 2 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1.9 കിലോ സ്വര്‍ണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും വീട്ടില്‍ നിന്ന് മോഷ്‌ടിച്ച് ഇയാള്‍ക്കു നല്‍കിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.