ബെംഗളൂരു- മൈസൂരു ദേശീയ പാത മുങ്ങിയതോടെ ബുദ്ധിമുട്ടിലായി കേരള – തമിഴ്നാട് യാത്രക്കാർ 

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ബെംഗളൂരു-മൈസൂർ ദേശീയപാത മുങ്ങിയതോടെ ബുദ്ധിമുട്ടിലായി കേരളം- തമിഴ്നാട് യാത്രക്കാർ.

കർണാടക രാമനഗര ജില്ലയിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. മൈസൂരു വഴി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ദേശീയ പാതയിൽ മണിക്കൂറുകളോളമാണു ഗതാഗതം മുടങ്ങിയത്. വാഹനങ്ങൾ മറ്റ് വഴി തിരിച്ചുവിട്ടു.

രാവിലെ 7 ന് മുമ്പ് എത്തേണ്ട കേരള ആർട്ടിസി ബസുകൾ മണിക്കൂറോളം വൈകിയാണ് ബെംഗളൂരുവിലെത്തിയത്. ഉച്ചയോടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച കാറുകളുടെ അടിപ്പാതകൾ മുങ്ങിയതോടെ 5 ബസുകളും 15 എണ്ണവും കുടുങ്ങി. ബസിലെ യാത്രക്കാരെ നാട്ടുകാർ ട്രാക്ടറിലെത്തി രക്ഷിച്ചു. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കി മാറ്റി.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

രാമനഗരയിൽ കാവേരിയുടെ പോഷകനദിയായ കൻവ നദി കരകവിഞ്ഞതോടെയാണ് തിരക്കേറിയ ബെംഗളൂരു-മൈസൂരു ദേശീയപാതയിലേക്കും പാർപ്പിട മേഖലയിലേക്കും വെള്ളം ഇരച്ചെത്തിയത്.

അതിനിടെ, ദേശീയപാത 10 വരിയായി വികസിപ്പിക്കുന്നത് അശാസ്ത്രീയമാണെന്നാരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts