ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം;ഇന്ന് 14 പേർ മരിച്ചു;കര്‍ണാടകയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു :കര്‍ണാടകയില്‍ ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം.

ഇന്ന് സംസ്ഥാനത്ത് 14 പേരാണ് മരിച്ചത്,

ബെംഗളൂരു നഗര ജില്ലയില്‍ 5 മരണം ഇന്ന് രേഖപ്പെടുത്തി ബെല്ലാരിയില്‍ 4 പേര്‍ മരിച്ചു,രാമനഗരജില്ലയില്‍ 2 പേര്‍ ,കലബുരഗിയില്‍ 2 ,തുമക്കുരു 1 എന്നിങ്ങനെയാണ് ഇന്നത്തെ മരണ സംഖ്യ.

സംസ്ഥാനത്ത് ആകെ മരണ സംഖ്യാ 164 ആയി.

ഇന്ന് വൈകുന്നേരം കര്‍ണാടക സര്‍ക്കാര്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 379 ആളുകള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 75 പേര്‍ മറ്റു സംസ്ഥാനത്ത് നിന്ന് എത്തിയത് ആണ് 8 പേര്‍ വിദേശത്ത് നിന്ന് എത്തിയത് ആണ്.

  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

ആകെ രോഗ ബാധിതരുടെ എണ്ണം 10118 ആയി.

ഇന്ന് 149 ആളുകള്‍ രോഗ മുക്തി നേടി ,അകെ ആശുപത്രി വിട്ടവരുടെ എണ്ണം 6151 ആയി.

3799 ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്,112 ആളുകള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്.

ബെംഗളൂരു നഗര ജില്ലയില്‍ 173,ബെംഗളൂരു ഗ്രാമ ജില്ല 7,ബെല്ലാരി 34,കലബുരഗി ,രാമനഗര 22 വീതം ,ദക്ഷിണ കന്നഡ,ധാര്‍ വാട് 12 വീതം,ഉഡുപ്പി 14 ,യാദഗിരി 13,കോപ്പാള 11,റായിചൂരു,ഉത്തര കന്നഡ 9 വീതം ,ദാവനഗേരെ,ചിക്കബല്ലാപുര 8 വീതം മൈസുരു 7 ,കോലാര ,ഗദഗ് 6 വീതം ബീദര്‍ 5,വിജയപുര 4 ,ശിവമോഗ്ഗ 3 ,മണ്ട്യാ ,ചിത്ര ദുര്‍ഗ ,ചമാരജനഗര ,കൊടുഗു 2 വീതം ,ബെലഗാവി ,ഹാസന ,ചിക മഗലൂരു ,തുമക്കുരു ഒരാള്‍ വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
[masterslider id="10"]

Related posts

Click Here to Follow Us