മൈസുരു: പ്രസിദ്ധമായ മൈസൂരു ദസറ ആഘോഷങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും,പ്രസിദ്ധ കന്നഡ എഴുത്തുകാരന്‍ ചന്നവീര കനവി ആയിരിക്കും ഉത്ഘാടനം നിര്‍വഹിക്കുന്നത്.അദ്ധേഹത്തോട് ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ശ്രീ കനവി തന്റെ സമ്മതം അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാരസമിതി സമിതിയുടെ യോഗത്തില്‍ ശ്രീ ചന്നവീര കനവി,ക്രികെറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ,സുത്തൂര്‍ മഠധിപതി ശ്രീ ശിവരാത്രി ദേശി കേന്ദ്ര സ്വാമി,കന്നഡ എഴുത്തുകാരായ എല്‍.എല്‍.ഭൈരപ്പ,പ്രൊഫസര്‍ നിസാര്‍ അഹമെദ് എന്നിവരുടെ പേരുകള്‍ ഉത്ഘാടക സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു.
ദസറ സമാപന ദിനത്തില്‍ നടക്കുന്ന ജമ്പോ സവാരിക്കായുള്ള തയ്യാറെടുപ്പിനായി ആദ്യബാച് ആനകള്‍ 18 നു ശേഷം അമ്ബവിലാസ് കൊട്ടാരവളപ്പില്‍ എത്തും.ഗജരാജന്‍ അര്‍ജുനന്‍ ആണ് ഹൌട (ചമുന്ടെശ്വരി യുടെ മൂര്‍ത്തി വഹിച്ചുകൊണ്ടുള്ള സുവര്‍ണ സിംഹാസനം) വഹിക്കുന്നത്.ഹുന്സൂര്‍ നാഗര്‍ഹോളെ വനത്തിലെ വീരാന്ന ഹോസഹള്ളി റേഞ്ചല്‍ നിന്നാണ് അര്‍ജുനന്‍ വരുന്നത്.സരള,ഭീമ,കൃഷ്ണ,ഗജേന്ദ്ര തുടങ്ങിയ ആനകള്‍ ആണ് ദാസറയുടെ മറ്റു പ്രധാനആകര്‍ഷണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.