ബെന്ഗളൂരു: ലാല്‍ ബാഗിലെ സ്വാതന്ത്ര്യദിന പുഷ്പ മേളയിലേക്ക് സന്ദര്‍ശക പ്രവാഹം.കഴിഞ്ഞ കുറെ ദിവസമായി വലിയ തിരക്കാണ് ലാല്‍ ബാഗില്‍,പല ദിവസങ്ങളിലും സന്ദര്‍ശക ക്യു വളരെ നീളുന്നതും കാണാമായിരുന്നു.
ലാല്‍ ബാഗിന് മുന്‍പില്‍ പാര്‍ക്കിംഗ് നിരോധനം നിലവില്‍ വന്നതോടെ സ്വന്തം വണ്ടിയുമായി വന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടി,ശാന്തിനഗറിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തു നടന്നു വരേണ്ട അവസ്ഥയും ആയി.മാത്രമല്ല സമീപ റോഡുകളില്‍ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.
പുഷ്പമേളയുടെ ഭാഗമായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.ഗ്ലാസ് ഹൌസിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ റോസാ പുഷ്പ മാതൃക കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.പൂക്കളും ചെടികളും വാടതിരിക്കാം ഇപ്രാവശ്യം ഇസ്രായേലില്‍ നിന്നും ഉള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.ഗ്ലാസ് ഹൌസിന് ഉള്ളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉള്ള മിസ്റ്റ് സ്പ്രേ ആദ്യമായാണ് പുഷ്പമേളയില്‍ പരീക്ഷിക്കുന്നത്.
പൂക്കളുടെ ഭംഗി നിലനിര്‍ത്താനും പൊടിതടയാനും ഇതുമൂലം കഴിയുന്നു.സ്വാതന്ത്ര്യ ദിനമായ അഗസ്റ്റ് 15 നു പുഷ്പമേള അവസാനിക്കും.രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ആണ് സന്ദര്‍ശകസമയം.