പഴയ ആഡംബര കാർ വാങ്ങാൻ ശ്രമം; യുവതിയെ കബളിപ്പിച്ച് 10 ലക്ഷവുമായി മുങ്ങി

ബെം​ഗളുരു; പഴയ ആഡംബര കാർ വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കാർ വാങ്ങാൻ ശ്രമിച്ച 42 കാരിയെയാണ് മൂന്നം​ഗ സംഘം കബളിപ്പിച്ചത്.

ബിദറഹള്ളി സ്വദേശിനിയാണ് തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകിയത്. സെക്കൻഡ് ഹാൻഡ് ഓഡി വാങ്ങാൻ യുവതി ശ്രമം നടത്തുന്നതിനിടെ മകന്റെ സുഹൃത്താണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ചത്.

രുദ്രേഷ് എന്ന സുഹൃത്ത് ഇയാളുടെ സുഹൃത്തായ ചിരഞ്ജീവി എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തുകയും കാർ തരപ്പെടുത്തി നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

പലരും ഇഎംഐ അടക്കാത്തതിനാൽ കാർ വില കുറച്ച് തരപ്പെടുത്തി നൽകാമെന്ന് ചിരഞ്ജീവി അറിയിച്ചു. തുടർന്ന് രുദ്രേഷും , ചിരഞ്ജീവിയും വസീമുള്ള ഖാൻ എന്ന അവരുടെ സുഹൃത്തിന്റെ അടുത്തെത്തിക്കുകയും ഖാൻ യുവതിക്ക് കാർ കാണിച്ച് നൽകുകയും ചെയ്തു. 19 ലക്ഷത്തിന് കച്ചവടമുറപ്പിച്ച ശേഷം 10 ലക്ഷം യുവതി വസീമുള്ള ഖാന് നൽകുകയായിരുന്നു.

എന്നാൽ പിന്നീട് പല തവണ ചോദിച്ചിട്ടും , കാർ വസീമുള്ള ഖാൻ യുവതിക്ക് നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ല, തുടർന്നാണ് യുവതി ബാനസവാടി സ്റ്റേഷനിൽ മൂവർക്കുമെതിരെ പരാതി നൽകിയത്.

  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts