ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

ബെം​ഗളുരു; നിരവധി പേരിൽ നിന്ന് ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തി പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ. മാണ്ഡ്യ സ്വ​ദേശി സന്ദീപാണ്(36) അറസ്റ്റിലായത്.

ശേഷാദ്രി സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സമാനമായ രീതിയിൽ ഐഎഎസ് ഓഫീസർ എന്ന വ്യാജേന ജോലി വാ​ഗ്ദാനം നൽകി ഒട്ടനവധി പേരെ ഇയാൾ വഞ്ചിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്.

  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം

പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിയിൽ നിന്ന് മാത്രം ഇത്തരത്തിൽ 6 ലക്ഷമാണ് തട്ടിയെ‍ടുത്തത്.

ഐഎഎസ് ഓഫീസർ ആണെന്നും ഏജൻസിയിൽ 75,000 രൂപ ശമ്പളത്തിൽ ജോലി നൽകാമെന്നുമായിരുന്നു യുവതിക്ക് നൽകിയ വാ​ഗ്ദാനം. ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകാനെന്നു പറഞ്ഞാണ് 6 ലക്ഷം വാങ്ങിയെടുത്തത്.

എന്നാൽ പണവുമായി മുങ്ങിയ ഇയാൾ യുവതി ജോലിക്കാര്യത്തിനായി സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു, തുടർന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒട്ടനവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് കടന്നു കളഞ്ഞതായി അറിയുന്നതും പോലീസിൽ പരാതി നൽകുന്നതും.

  കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി

പുലികേശി ന​ഗർ പോലീസാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വൻ ഇടിവ്
[masterslider id="10"]

Related posts

Click Here to Follow Us