വിവാഹിതയായ പെൺകുട്ടിയുമായി ഒളിച്ചോടാൻ ശ്രമം; അടിച്ചുകൊന്ന യുവാവിന്റെ മൃതദേഹവുമായി പ്രതികൾ പോലീസ് സ്റ്റേഷനിൽ

deadbody BABY

ബെം​ഗളുരു; വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി പോകാൻ ശ്രമിച്ചു എന്നാരോപിച്ച് 24 വയസുള്ള യുവാവിനെ അടിച്ച് കൊന്ന് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവത്തിൽ ബെം​ഗളുരു സ്വദേശിയായ ഭാസ്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു, പ്രതികളായ മുനിരാജു, പ്രശാന്ത്, നാ​ഗേഷ്, മാരുതി എന്നിവരാണ് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

സംഭവത്തിൽ പ്രതിയായ മുനിരാജുവിന്റെ വിവാഹിതയായ സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്.

ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ മുനിരാജു ഭാസ്കറിനെയും തന്റെ സഹോദരിയെയും അവരുടെ കുട്ടിയെയും നാ​ഗർഭാവി സർക്കിളിൽ വച്ച് പിടികൂടുകയായിരുന്നു, തുടർന്ന് ഇവരെ വീട്ടിലെത്തിച്ചു.

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഭാസ്കറിനെ പ്രതികൾ കൂട്ടം ചേർന്ന് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോ​ഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

 

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts