ക്ഷേത്രത്തിന്റെ പേരിൽ വ്യാജ സൈറ്റ്, പൂജാരിമാർ തട്ടിയത് 20 കോടി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂരിലെ ഒരു സംഘം പൂജാരിമാർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി ഭക്തരിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി വാങ്ങിയതായി പരാതി.പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഇവർ ഒളിവിൽ ആണ് ഇപ്പോഴും.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:

ദത്താത്രേയ ദേവാലയം, ഗണഗാപൂർ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി എട്ടോളം വെബ്‌സൈറ്റുകളാണ് പൂജാരിമാർ വ്യാജമായി ഉണ്ടാക്കിയതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 20 കോടിയോളം രൂപ സംഭാവനയായും സ്വീകരിച്ചിരുന്നതായും ഇവയെല്ലാം അവരുടെ സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മാറിയതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ പൂജകൾക്കും മറ്റ് ചടങ്ങുകൾക്കും 10,000 മുതൽ 50,000 രൂപ വരെ ഭക്തരിൽ നിന്നും ഫീസ് ഈടാക്കുകയും ചെയ്തു.

കലബുറഗി ഡെപ്യുട്ടി കമ്മീഷണർ യശ്വന്ത് ഗുരുകർ ആണ് ക്ഷേത്ര വികസന സമിതിയുടെ ചെയർമാൻ. ഗുരുക്കറുടെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന ഒഡിറ്റ് യോഗത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ എക്സിക്യുടിവ് ഓഫീസർ നാംദേവ് റാതോഡിന് നിർദ്ദേശം നൽകി. കേസെടുക്കുന്നത് വരെ ക്ഷേത്ര പൂജാരിമാർ ടൗണിൽ ഉണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു.

അടുത്തിടെ നടത്തിയ സൈബർ ഫോറൻസിക് ഓഡിറ്റിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2,000 ഭക്തർ വ്യാജ വെബ്‌സൈറ്റുകൾ വഴി പണം അടച്ചതായി അറിയിച്ചു. വ്യക്തിപരമായി പൂജാരിമാർ ഭക്തരെ പരിപാലിക്കുമെന്നും അവരെ ബന്ധപ്പെടാനുള്ള നമ്പർ രസീതിൽ നൽകിയ വൃത്തങ്ങൾ പറഞ്ഞു.

അതിനിടെ ക്ഷേത്രത്തിലെ വഴിപാട് പെട്ടികളിൽ നിന്നും പൂജാരിമാർ പണം തട്ടിയതായും പോലീസ് സംശയിക്കുന്നുണ്ട്.  ‘സംഭവം പുറത്തുവന്നതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭാവനപ്പെട്ടികളിലെ പണം എണ്ണിയ ദിവസം, സിസിടിവി കാമറകൾ തിരിച്ചുവയ്ക്കുകയോ മറയ്ക്കുകയോ ചെയ്തതായി കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us