ബെംഗളൂരുകാരന്  സ്വപ്ന വാഹനം സ്വന്തമായത് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ

ദുബായ് : ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഇന്ത്യക്കാര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ, ആബിദ് ഹുസൈന്‍ അന്‍സാരി, ആമീല്‍ ഫോന്‍സെക എന്നിവർ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കിയത്.

നറുക്കെടുപ്പിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ മെഴ്‌സിഡസ്- എ.എം.ജി. സി.എല്‍.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോര്‍-ഡോര്‍ പെര്‍ഫോമന്‍സ് കൂപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നായ ഈ കാറിന് 429 ബി.എച്ച്‌.പിയും 520 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍, ബൈ-ടര്‍ബോ വി6 എഞ്ചിനാണുള്ളത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഇന്ത്യക്കാരെ തേടിയെത്തിയ മറ്റൊരു സ്വപ്‌നവാഹനം. ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരനായ ജമീല്‍ ഫൊന്‍സെക്ക എന്ന നാല്‍പ്പതുകാരനാണ് ബിഎംഡബ്ല്യു ആര്‍ നയന്‍ ടി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്‌സുകള്‍ ഉളളതും മികച്ച ഫ്‌ലാറ്റ്-ട്വിന്‍ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോര്‍സൈക്കിളാണിത്. ഇന്ത്യന്‍ പൗരന്‍ കൂടിയായ ഷെയ്ക് ആബിദ് ഹുസൈന്‍ അന്‍സാരിയാണ് സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ രണ്ടാമത്തെ ഭാഗ്യശാലി. ലോകത്തിലെ ഏറ്റവും ശക്തമായ റോഡ്സ്റ്ററുകളിലൊന്നായ ബിഎംഡബ്ല്യു ആര്‍ 1250 ആര്‍ ആണ് ലക്കി ഡ്രോയില്‍ ഹുസൈന്‍ അന്‍സാരിക്ക് ലഭിച്ചത്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിലൊന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ. പ്രതിവര്‍ഷം 2.5 ബില്യണ്‍ ഡോളറിലധികം വില്‍പ്പന വിറ്റുവരവുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ റീട്ടെയില്‍ ഓപ്പറേറ്റര്‍മാരില്‍ ഒന്നാണിത്. 1983 ല്‍ സ്ഥാപിതമായ ദുബായ് ഡ്യൂട്ടി ഫ്രീ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പ്രവര്‍ത്തിക്കുന്നു. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് സംരംഭങ്ങളുടെ ഭാഗമായാണ് ദുബായ് ഡ്യൂട്ടി-ഫ്രീ മില്ലേനിയം മില്യണയര്‍ എന്ന പേരില്‍ നറുക്കെടുപ്പ് നടത്തിവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts