റോഡ് തകർന്നത് നാണക്കേട്,  കരാറുകാരന് മൂന്ന് ലക്ഷം പിഴയിട്ട് ബിബിഎംപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് ബിബിഎംപി നാണംകെട്ട സംഭവത്തില്‍ കരാറുകാരന് ബിബിഎംപി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി.

റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ മൂന്ന് ബിബിഎംപി എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അറ്റകുറ്റപ്പണി നടത്തിയ റോഡുകളില്‍ നാഗര്‍ഭാവിയിലെ ഡോ. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന് സമീപത്തെ റോഡില്‍ കുഴി രൂപപ്പെടുകയും എച്ച്‌.എം.ടി ലേഔട്ടിന് സമീപത്തെ റോഡില്‍ ടാറിങ് പാളി അടര്‍ന്നുപോവുകയും ഹെബ്ബാളിനടുത്ത് മരിയപ്പന പാളയയില്‍ കുഴി രൂപപ്പെടുകയും ചെയ്തത് ബിബിഎംപിയെ നാണക്കേടിലാക്കിയിരുന്നു. സംഭവം ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാറില്‍നിന്ന് വിശദീകരണം തേടിയത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ചീഫ് എന്‍ജിനീയര്‍ എം.ടി. ബാലാജി, അസി. എക്സി. എന്‍ജിനീയര്‍ എച്ച്‌.ജെ. രവി, ആര്‍.ആര്‍ നഗര്‍ സബ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍ ഐ.കെ. വിശ്വാസ് എന്നിവര്‍ക്കാണ് ചീഫ് എന്‍ജിനീയര്‍ പ്രഹ്ലാദ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts