ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ

ബെംഗളൂരു : ധർമസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം മറവു ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ.

ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നൽകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി .

ഐ ജി എം എൻ അനുചേത്, ഡി സി പി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടും.

  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മിസ്സിംഗ് കേസുകൾ അടക്കം ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരും.

വനിതാ കമ്മീഷന്റെ കത്ത് പ്രകാരവും ദക്ഷിണ കന്നഡ എസ്പിയുടെ റിപ്പോർട്ട് പ്രകാരവുമാണ് ഉത്തരവ്.

അതേസമയം, ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവർ നിരവധിയാണ്. മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിവുകളുടെ പിൻബലത്തോടെയുള്ളതാണ്.

സംഘടിതമായ ക്രിമിനൽ പ്രവർത്തനമാണ് ധർമസ്ഥലയിൽ നടക്കുന്നതെന്ന് രാജ്യസഭാ എം പി പി സന്തോഷ് കുമാർ പറഞ്ഞു.

  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു

ധർമസ്ഥല ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കാൻ അനുവധിക്കരുതെന്നും എംപി അമിത്ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
[masterslider id="10"]

Related posts

Click Here to Follow Us