തേജസ്വി സൂര്യ കേസിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത ഹരജിയിൽ കർണാടക സർക്കാരിന് 25 ലക്ഷം പിഴയിട്ട് സുപ്രീംകോടതി

ബെംഗളൂരു: കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള തന്റെ പോസ്റ്റിന്റെ പേര ില്‍ ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി  തള്ളി. വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാനത്തിന് 25 ലക്ഷം രൂപ പിഴയിട്ടു. ഹാവേരി ജില്ലയിലെ ഒരു കർഷകനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് സൂര്യയ്‌ക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ്ചന്ദ്രൻ എന്നിവരടങ്ങിയ…

Read More

ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളും വെള്ളത്തിനടിയിലായി;

ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ തിങ്കളാഴ്ചയും കനത്ത മഴ തുടർന്നു. ഉച്ച മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ഇത് പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കിന് കാരണമായി, വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഹെബ്ബാൾ, ബാഗലൂർ, ബെല്ലന്ദൂർ, ആർ.ടി. നഗർ, ആർ.ആർ. നഗർ തുടങ്ങി പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു, ചില റോഡുകൾ വെള്ളത്തിനടിയിലായി, വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മഡിവാല അയ്യപ്പ അണ്ടർപാസ്, റൂബി 2 ജംഗ്ഷൻ, വീരണ്ണ പാളയ റെയിൽവേ ഗേറ്റ്, കെഇബി ജംഗ്ഷൻ, കൊത്തനൂർ മെയിൻ റോഡ്, എഎംസി ജംഗ്ഷൻ,…

Read More

വിഐപികളുടെ യാത്രാവേളകളിൽ സൈറണുകൾ ഉപയോഗിക്കുന്നതിന് നിരോധനം

ബെംഗളൂരു: പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമായി വിഐപികളുടെ യാത്രയിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക പോലീസ് ഉത്തരവിറക്കി. ഡി.ജി.പി ഡോ. എം.എ. സലീമാണ് സംസ്ഥാനവ്യാപകമായി ഉത്തരവ് പുറപ്പെടുവിച്ചത്. വിശിഷ്ട വ്യക്തികളുടെ യാത്രാവേളയിൽ സൈറണുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച വർദ്ധിച്ചുവരുന്ന ആശങ്കകളും പരാതികളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് ഡി.ജി.പി ഉത്തരവിൽ പറയുന്നു. ഇത്തരം ഉപയോഗം ഗതാഗത തടസ്സത്തിനും പൊതുജനങ്ങളുടെ അസൗകര്യത്തിനും കാരണമാകുമെന്ന് മാത്രമല്ല പലരും അനതികൃതമായി സൈറണുകൾ ഉപയോഗിക്കുന്നത് വെല്ലുവിളിയാവുന്നുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി. വിഐപികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും സുരക്ഷിതമായ വയർലെസ് സംവിധാനങ്ങൾ…

Read More

ന​വ​ജാ​ത ശി​ശു​വി​​നെ റോഡരികിൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു : ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​മ​രാ​ജ് ന​ഗ​റി​ലാണ് സംഭവം. 10 മു​ത​ൽ 15 വ​രെ ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഹാ​ര​വെ ഹൊ​ബ്ലി​യി​ലെ ത​മ​ദ​ഹ​ള്ളി- സ​ഗ​റെ റോ​ഡ​രി​കി​ലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് കുഞ്ഞിനെ കണ്ടെത്തിയത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒരാളാണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി സമീപത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചത്. കുട്ടിയെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ചാ​മ​രാ​ജ് ന​ഗ​റി​ലെ മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയായിരുന്നു. നിലവിൽ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More

ബോംബ് ഭീഷണി; ചെന്നൈയിൽ വിമാനങ്ങൾ വൈകിയത് ഒന്നര മണിക്കൂറോളം

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിക്ക് പിന്നാലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനത്താവളം മാനേജരുടെ ഓഫീസിലേക്കാണ് ഇ- മെയിൽ വഴി ബോംബുഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. പരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചു. അതെസമയം അപകടകരമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. വിദേശത്ത് നിന്നാണ് ഇ-മെയിൽ സന്ദേശം വന്നതെന്നാണ് സൂചന. ഭീഷണി സന്ദേശത്തെ തുടർന്ന് ഒന്നരമണിക്കൂറോളം വിമാനം വൈകി. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് .

Read More

ലഹരിക്ക് അടിമയായ മകൻ 20 രൂപ ആവശ്യപ്പെട്ടു; അമ്മ നൽകിയില്ല, കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി

ഗുരുഗ്രാം: അമ്മയോട് ഇരുപത് രൂപ ആവശ്യപ്പെട്ട് മകൻ. എന്നാൽ പണം നൽകാൻ അമ്മ തയ്യറായില്ല. പിന്നാലെ അമ്മയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി മകൻ. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് സംഭവം. റജിയ എന്ന സ്ത്രീയാണ് മകൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിൽ ജംഷദ് മയക്കുമരുന്നിന് അടിമയാണെന്നും ദീർഘനാളായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. മകൻ ഇടയ്ക്ക് അമ്മയോട് പണം ആവശ്യപ്പെടാറുണ്ടെന്നും ലഹരി വസ്‌തുക്കൾ വാങ്ങി ഉപയോഗിക്കുമെന്ന് അറിയുന്നതിനാലാണ് റജിയ മകന് പണം നൽകാൻ വിസമ്മതിച്ചതെന്നും നാട്ടുകാർ പൊലീസിനോട്…

Read More

‘വിമാനത്താവളത്തിൽ വിട്ട തന്റെ സുഹൃത്ത് ദുബായിൽ എത്തി, ഞാൻ ഇവിടെ ഗതാഗതക്കുരുക്കിൽ’; വൈറൽ ആയി സുഹൃത്തിന്റെ കുറുപ്പ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചു നർമവും ദുരിതവും കലർത്തി യുവതി പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്തു സമൂഹ മാധ്യമങ്ങൾ. ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർമാരായ പ്രിയങ്ക, ഇന്ദ്രാണി എന്നിവരുടെ ഇൻസ്റ്റഗ്രാം പേജിലാണു ഗതാഗതക്കുരുക്കിന്റെ വിഡിയോ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്. ‘ദുബായിലേക്കു പോവുകയായിരുന്ന എന്റെ സുഹൃത്തിനെ ബെംഗളൂരു വിമാനത്താവളത്തിൽ വിട്ടു. അവൾ ദുബായിലെത്തി. ഞാൻ ഇപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്’ എന്നായിരുന്നു പോസ്റ്റ്. നഗരത്തിലെ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളെയും വിഡിയോയിൽ കാണിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ ഒട്ടേറെ ആളുകൾ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ അനുഭവങ്ങൾ പങ്കുവച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മുൻപും കൗതുകമുണർത്തുന്ന…

Read More

ലാൻഡിങ്ങിനിടെ തെന്നിനീങ്ങി എയർഇന്ത്യ വിമാനം; രക്ഷയായത് പൈലറ്റിൻ്റെ അവസരോചിത ഇടപെടൽ, ഒഴിവായത് വൻ ദുരന്തം

മുംബൈ: എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കൊച്ചിയിൽ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങുകയായിരുന്നു. എന്നാൽ പൈലറ്റിൻ്റെ അവസരോചിത ഇടപെടൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചു. കൃത്യസമയത്തെ ഇടപെടലിനെ തുടർന്ന് യാത്രക്കാർക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയുള്ള സാഹചര്യത്തിലാണ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. പിന്നാലെ റൺവേയിൽ നിന്നും തെന്നിനീങ്ങുകയായിരുന്നു. സംഭവത്തിൽ…

Read More

മുൻകൂർ കൂലി വാങ്ങി ജോലിക്കെത്തിയില്ല; യുവാവിനെ ചങ്ങലയ്ക്കിട്ടു, രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : ജോലിക്ക് എത്താമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി മുങ്ങിയ യുവാവിനെ ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ലയിലെ ഹത്തള്ളി ഗ്രാമത്തിലാണ് സംഭവം. അർജുൻ ബിരദർ, ശ്രീഷായിൽ എന്നിവരാണ് ഡ്രൈവർജോലി ചെയ്യുന്നതിനുവേണ്ടി ബാഷസാബ് അലാവുദ്ദീൻ മുല്ലയ്ക്ക്(38) 20,000 രൂപ മുൻകൂർ നൽകിയത്. എന്നാൽ, മുല്ല ജോലിക്കെത്താൻ തയ്യാറായില്ല. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് മുല്ലയെ പിടികൂടി ഒരു ദിവസംമുഴുവൻ ചങ്ങലയ്ക്കിട്ടത്. ബൈക്കിൽ ബലമായി പിടിച്ച് കയറ്റി ചങ്ങലകൊണ്ട് ഒരു കടയുടെ…

Read More

വി.എസിൻ്റെ സംസ്‌കാരം ബുധനാഴ്ച; വിവിധയിടങ്ങളിൽ പൊതുദർശനം, നാളെ വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയ്ക്ക്….

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഈ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം പൂർത്തിയായതിന് ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക്‌ കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും രാത്രിയോടെ…

Read More
Click Here to Follow Us