ബോംബ് ഭീഷണി; ചെന്നൈയിൽ വിമാനങ്ങൾ വൈകിയത് ഒന്നര മണിക്കൂറോളം

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിക്ക് പിന്നാലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനത്താവളം മാനേജരുടെ ഓഫീസിലേക്കാണ് ഇ- മെയിൽ വഴി ബോംബുഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. പരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചു. അതെസമയം അപകടകരമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. വിദേശത്ത് നിന്നാണ് ഇ-മെയിൽ സന്ദേശം വന്നതെന്നാണ് സൂചന. ഭീഷണി സന്ദേശത്തെ തുടർന്ന് ഒന്നരമണിക്കൂറോളം വിമാനം വൈകി. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് .

Read More
Click Here to Follow Us